---
title: "മന്ദങ്കാവ് ബെവ്കോ സമരത്തിന് പരിഹാരം കാണണം"
english_title: "Mandangaon Bevco strike should be resolved "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78695/mandangaon-bevco-strike-should-be-resolved"
published_at: "2022-11-05T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63663801ba0fa_.jpg"
keywords: []
---

# മന്ദങ്കാവ് ബെവ്കോ സമരത്തിന് പരിഹാരം കാണണം

> **Lead Summary:** നടുവണ്ണൂർ:സംസ്ഥാ സർക്കാർ സംരംഭമായ ബീവറേജ് കോർപറേഷൻ മന്ദ ങ്കാവിൽ പുതുതായി ആരംഭിച്ച ബെവ്കോ ഗോഡൗണിൽ പരിസര പ്രദേങ്ങളിലെ തൊഴിലാളികളെ നിയമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ട്രേഡ് യൂനിയൻ നടത്തി വരുന്ന സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. തൊഴിലാളി പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ നേതാക്കളെ പങ്കെടുപ്പിച്ച് ചർച്ചകൾ നടത്തണമെന്ന് ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടി ഷാഹുൽ ഹമീദ് നടുവണ്ണൂർ ആവശ്യപ്പെട്ടു.

## Article Content

നടുവണ്ണൂർ:സംസ്ഥാ സർക്കാർ സംരംഭമായ ബീവറേജ് കോർപറേഷൻ മന്ദ ങ്കാവിൽ പുതുതായി ആരംഭിച്ച ബെവ്കോ ഗോഡൗണിൽ പരിസര പ്രദേങ്ങളിലെ തൊഴിലാളികളെ നിയമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ട്രേഡ് യൂനിയൻ നടത്തി വരുന്ന സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. തൊഴിലാളി പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ നേതാക്കളെ പങ്കെടുപ്പിച്ച് ചർച്ചകൾ നടത്തണമെന്ന് ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടി ഷാഹുൽ ഹമീദ് നടുവണ്ണൂർ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥന്മാർ ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് കൂട്ടുനിൽക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ചാം ദിവസത്തേ സമരം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത സമരസമിതി കൺവീനർ കെ.ടി.കെ.റഷീദ് അധ്യക്ഷനായി. എം.സത്യൻ മാസ്റ്റർ, പി.സജി, കെ.എം.നുസ്റ, ഇ.ബഷീർ, അജിത്ത്കുമാർ, ബബീഷ് മന്ദങ്കാവ്, സി.പി.പ്രഭീഷ്, ദിൽഷമക്കാട്ട്, ബൈജു പി മന്ദങ്കാവ്, വി.കെ.റൗഫൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78695/mandangaon-bevco-strike-should-be-resolved)