---
title: "ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗത്തിൽ നന്മണ്ട എച്ച് എസ് എസ് ഓവറോൾ ചാമ്പ്യന്മാർ"
english_title: "Namanda HSS overall champions in senior category in Balussery sub district School Sports Fair "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78721/namanda-hss-overall-champions-in-senior-category-in-balussery-sub-district-school-sports-fair"
published_at: "2022-11-05T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6366730638380_.jpg"
keywords: []
---

# ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗത്തിൽ നന്മണ്ട എച്ച് എസ് എസ് ഓവറോൾ ചാമ്പ്യന്മാർ

> **Lead Summary:** നന്മണ്ട:മൂന്ന് ദിവസങ്ങളിലായി കിനാലൂർ ഉഷ സ്കൂളിൽ വെച്ച് നടന്ന ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗത്തിൽ നന്മണ്ട എച്ച് എസ് എസ് ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനക്കാരായ പൂവമ്പായി ഹയർ സെക്കണ്ടറി സ്കൂളിനെ ബഹുദൂരം പിന്നിലാക്കിയാണ് നന്മണ്ട ചാമ്പ്യന്മാരായത്.സീനിയർ ബോയ്സിൽ 41 ഉം സീനിയർ ഗേൾസിൽ 25 ഉം പോയിന്റ് അടക്കം 66 പോയിന്റ് നേടിയാണ് നന്മണ്ട ഹയർ സെക്കന്‍ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായത്.രണ്ടാം സ്ഥാനക്കാരായ എ.എം.എച്ച്.എസ് പൂവ്വമ്പായിക്ക് സീനിയർ ബോയ്സിൽ 21 ഉം സീനിയർ ഗേൾസിൽ 13 ഉം പോയിന്റ് അടക്കം ആകെ 34 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ.

## Article Content

നന്മണ്ട:മൂന്ന് ദിവസങ്ങളിലായി കിനാലൂർ ഉഷ സ്കൂളിൽ വെച്ച് നടന്ന ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗത്തിൽ നന്മണ്ട എച്ച് എസ് എസ് ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനക്കാരായ പൂവമ്പായി ഹയർ സെക്കണ്ടറി സ്കൂളിനെ ബഹുദൂരം പിന്നിലാക്കിയാണ് നന്മണ്ട ചാമ്പ്യന്മാരായത്.സീനിയർ ബോയ്സിൽ 41 ഉം സീനിയർ ഗേൾസിൽ 25 ഉം പോയിന്റ് അടക്കം 66 പോയിന്റ് നേടിയാണ് നന്മണ്ട ഹയർ സെക്കന്‍ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായത്.രണ്ടാം സ്ഥാനക്കാരായ എ.എം.എച്ച്.എസ് പൂവ്വമ്പായിക്ക് സീനിയർ ബോയ്സിൽ 21 ഉം സീനിയർ ഗേൾസിൽ 13 ഉം പോയിന്റ് അടക്കം ആകെ 34 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78721/namanda-hss-overall-champions-in-senior-category-in-balussery-sub-district-school-sports-fair)