---
title: "ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗത്തിൽ നന്മണ്ട എച്ച് എസ് എസ് ഓവറോൾ ചാമ്പ്യന്മാരായി"
english_title: "Namanda HSS overall champions in senior category in Balussery Subdistrict School Sports Fair"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78723/namanda-hss-overall-champions-in-senior-category-in-balussery-subdistrict-school-sports-fair"
published_at: "2022-11-05T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636677b50578f_.jpg"
keywords: []
---

# ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗത്തിൽ നന്മണ്ട എച്ച് എസ് എസ് ഓവറോൾ ചാമ്പ്യന്മാരായി

> **Lead Summary:** നന്മണ്ട:മൂന്ന് ദിവസങ്ങളിലായി കിനാലൂർ ഉഷ സ്കൂളിൽ വെച്ച് നടന്ന ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗത്തിൽ നന്മണ്ട എച്ച് എസ് എസ് ഓവറോൾ ചാമ്പ്യന്മാരായി.

## Article Content

നന്മണ്ട:മൂന്ന് ദിവസങ്ങളിലായി കിനാലൂർ ഉഷ സ്കൂളിൽ വെച്ച് നടന്ന ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗത്തിൽ നന്മണ്ട എച്ച് എസ് എസ് ഓവറോൾ ചാമ്പ്യന്മാരായി.

രണ്ടാം സ്ഥാനക്കാരായ പൂവമ്പായി ഹയർ സെക്കണ്ടറി സ്കൂളിനെ ബഹുദൂരം പിന്നിലാക്കിയാണ് നന്മണ്ട ചാമ്പ്യന്മാരായത്.

സീനിയർ ബോയ്സിൽ നാല്പത്തിഒന്നും സീനിയർ ഗേൾസിൽ ഇരുപത്തിഅഞ്ചും പോയിന്റ് അടക്കം അറുപത്താറ് പോയിന്റ്  നേടിയാണ് നന്മണ്ട ഹയർ സെക്കന്‍ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായത്.

രണ്ടാം സ്ഥാനക്കാരായ എ.എം.എച്ച്.എസ് പൂവ്വമ്പായിക്ക് സീനിയർ ബോയ്സിൽ ഇരുപത്തിഒന്നും സീനിയർ ഗേൾസിൽ പതിമൂന്നും പോയിന്റ് അടക്കം ആകെ മുപ്പത്തിനാല് പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78723/namanda-hss-overall-champions-in-senior-category-in-balussery-subdistrict-school-sports-fair)