---
title: "നാടിന്റെ കഥാകാരനെ നരയംകുളം പൗരാവലി അനുസ്മരിച്ചു"
english_title: "Narayamkulam Pauravali commemorated the nation's storyteller "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78737/narayamkulam-pauravali-commemorated-the-nations-storyteller"
published_at: "2022-11-05T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63669a46f346e_.jpg"
keywords: []
---

# നാടിന്റെ കഥാകാരനെ നരയംകുളം പൗരാവലി അനുസ്മരിച്ചു

> **Lead Summary:** പേരാമ്പ്ര:തന്റെ രചനകളിലൂടെ ജന്മനാടിനെ അടയാളപ്പെടുത്തിയ എഴുത്തുകാരൻ ടി.പി.രാജീവനെ നരയംകുളം പൗരാവലി അനുസ്മരിച്ചു. എഴുത്തുകളിൽ തന്റെ നാടിനെ ചേർത്തു പിടിച്ച രാജീവന്റെ വേർപാട് നാടിന് നികത്താൻ പറ്റാത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രഫ: ടി.പി.പരമേശ്വരൻ ഉദ്ഘാടനം ചെയ്ത അനുസ്മരണ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗം ടി.പി.ഉഷ അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ ഷൈജു അരയംമാടൻ, എ.ദിവാകരൻ, ഇല്ലത്ത് വേണുഗോപാൽ, പ്രശാന്ത് നരയംകുളം, ടി. കെ.ചന്ദ്രൻ, ഡോ. ബാബു, ഡോ. കെ.എൻ.അജോയ് കുമാർ, രാജൻ പാലേരി, എ.കെ.ലിഷ, രാജൻ നരയംകുളം, എ.കെ.കണാരൻ, പി.കെ.ബാലൻ, കല്പകശ്ശേരി ജയരാജൻ, കെ. കുഞ്ഞനന്ദൻ, ടി.പി.ബാലറാം എന്നിവർ സംസാരിച്ചു.ടി.പി.രാജീവന്റെ നിര്യാണത്തിൽ പാലേരി പ്രതിചിന്ത പ്രവർത്തക സമിതിയും അനുശോചിച്ചു. റഫീഖുദ്ധീൻ പാലേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.ബാലൻ, പി.സി.ഭാസ്കരൻ, ബാബു കല, സമീർ തുടങ്ങിയവർ സംസാരിച്ചു..

## Article Content

പേരാമ്പ്ര:തന്റെ രചനകളിലൂടെ ജന്മനാടിനെ അടയാളപ്പെടുത്തിയ എഴുത്തുകാരൻ ടി.പി.രാജീവനെ നരയംകുളം പൗരാവലി അനുസ്മരിച്ചു. എഴുത്തുകളിൽ തന്റെ നാടിനെ ചേർത്തു പിടിച്ച രാജീവന്റെ വേർപാട് നാടിന് നികത്താൻ പറ്റാത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രഫ: ടി.പി.പരമേശ്വരൻ ഉദ്ഘാടനം ചെയ്ത അനുസ്മരണ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗം ടി.പി.ഉഷ അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ ഷൈജു അരയംമാടൻ, എ.ദിവാകരൻ, ഇല്ലത്ത് വേണുഗോപാൽ, പ്രശാന്ത് നരയംകുളം, ടി. കെ.ചന്ദ്രൻ, ഡോ. ബാബു, ഡോ. കെ.എൻ.അജോയ് കുമാർ, രാജൻ പാലേരി, എ.കെ.ലിഷ, രാജൻ നരയംകുളം, എ.കെ.കണാരൻ, പി.കെ.ബാലൻ, കല്പകശ്ശേരി ജയരാജൻ, കെ. കുഞ്ഞനന്ദൻ, ടി.പി.ബാലറാം എന്നിവർ സംസാരിച്ചു.ടി.പി.രാജീവന്റെ നിര്യാണത്തിൽ പാലേരി പ്രതിചിന്ത പ്രവർത്തക സമിതിയും അനുശോചിച്ചു. റഫീഖുദ്ധീൻ പാലേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.ബാലൻ, പി.സി.ഭാസ്കരൻ, ബാബു കല, സമീർ തുടങ്ങിയവർ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78737/narayamkulam-pauravali-commemorated-the-nations-storyteller)