---
title: "നടുവണ്ണൂർ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ടി.പി.രാജീവന്‍ അനുസ്മരണം"
english_title: "TP Rajeevan memorial under the auspices of Naduvannur Film Society "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78799/tp-rajeevan-memorial-under-the-auspices-of-naduvannur-film-society"
published_at: "2022-11-06T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636754175632a_ttttttttttppppp.jpg"
keywords: []
---

# നടുവണ്ണൂർ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ടി.പി.രാജീവന്‍ അനുസ്മരണം

> **Lead Summary:** നടുവണ്ണൂർ:കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത സാഹിത്യകാരൻ ടി.പി. രാജീവനെ അനുസ്മരിക്കാൻ നടുവണ്ണൂർ ഫിലിം സൊസൈറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഇന്ന് (നവംബർ 6 ഞായർ ) വൈകുന്നേരം 5.30 ന് നടുവണ്ണൂർ ഗ്രീൻപരയ്സോ ഓഡിറ്റോറിയത്തിൽ ഒത്തുചേരൽ സംഘടിപ്പിക്കുന്നു. കവി കെ.ടി.സൂപ്പി മുഖ്യ പ്രഭാഷണം നടത്തും. കവിയും നോവലിസ്റ്റും എന്ന രീതിയിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്ന ടി.പി. രാജീവന്റെ രണ്ട് നോവലുകൾ സിനിമ ആയിട്ടുണ്ട്.പഴയ കുറുമ്പനാട് താലൂക്കിൽപ്പെട്ട നടുവണ്ണൂർ ദേശത്തിന്റെ കൂടി കഥയാണ് ടി.പി.രാജീവന്റെ നോവലായ കെ.ടി.എൻ.കോട്ടൂർ.ഇന്നത്തെ ഒത്തുചേരലിൽ സിനിമാ പ്രദർശനവും നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

## Article Content

നടുവണ്ണൂർ:കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത സാഹിത്യകാരൻ ടി.പി. രാജീവനെ അനുസ്മരിക്കാൻ നടുവണ്ണൂർ ഫിലിം സൊസൈറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഇന്ന് (നവംബർ 6 ഞായർ ) വൈകുന്നേരം 5.30 ന് നടുവണ്ണൂർ ഗ്രീൻപരയ്സോ ഓഡിറ്റോറിയത്തിൽ ഒത്തുചേരൽ സംഘടിപ്പിക്കുന്നു. കവി കെ.ടി.സൂപ്പി മുഖ്യ പ്രഭാഷണം നടത്തും. കവിയും നോവലിസ്റ്റും എന്ന രീതിയിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്ന ടി.പി. രാജീവന്റെ രണ്ട് നോവലുകൾ സിനിമ ആയിട്ടുണ്ട്.പഴയ കുറുമ്പനാട് താലൂക്കിൽപ്പെട്ട നടുവണ്ണൂർ ദേശത്തിന്റെ കൂടി കഥയാണ് ടി.പി.രാജീവന്റെ നോവലായ കെ.ടി.എൻ.കോട്ടൂർ.ഇന്നത്തെ ഒത്തുചേരലിൽ സിനിമാ പ്രദർശനവും നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78799/tp-rajeevan-memorial-under-the-auspices-of-naduvannur-film-society)