---
title: "കഴിഞ്ഞ മാസം കന്നൂരിൽ യുവാവ് ആത്മഹത്യ ചെയ്തത് മുടി കൊഴിച്ചിലിൽ മനം നൊന്ത്"
english_title: "A young man committed suicide due to hair loss at ulliyeri last month"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78976/a-young-man-committed-suicide-due-to-hair-loss-at-ulliyeri-last-month"
published_at: "2022-11-07T13:50:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6368c29ddc86a_wwwwwwwwwwwwwwwwwwwwwwww.jpg"
keywords: []
---

# കഴിഞ്ഞ മാസം കന്നൂരിൽ യുവാവ് ആത്മഹത്യ ചെയ്തത് മുടി കൊഴിച്ചിലിൽ മനം നൊന്ത്

> **Lead Summary:** ഉള്ള്യേരി:കഴിഞ്ഞ മാസം കന്നൂരിൽ യുവാവ് ആത്മഹത്യ ചെയ്തത് മുടി കൊഴിച്ചിലിൽ മനം നൊന്ത്. ഉള്ള്യേരി കന്നൂര് സ്വദേശി പ്രശാന്തിനെയാണ് ആന്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നത്. ഒക്ടോബർ ഒന്നിനാണ് സംഭവം. മുടി കൊഴിച്ചിൽ മാറുന്നതിന് ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട് സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം ആരോപിച്ചു. അത്തോളി പോലീസിലാണ് പരാതി നൽകിയിരുന്നത്. അന്വേഷണം നടന്നു വരുന്നു എന്നാണ് പോലീസ് പറയുന്നതെന്ന് കുടുംബം പറയുന്നു. 2014 മുതൽ മുടി കൊഴിച്ചിൽ മാറാൻ മരുന്ന് കഴിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു. ആദ്യം മുടിയെല്ലാം കൊഴിയുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് നല്ല മുടി വരുമെന്നും ഡോക്ടർ പറഞ്ഞു വിശ്വസിപ്പിച്ചു വെന്നും എന്നാൽ മുടിയും കൈയിലെയും പുരികത്തിലെയും വരെ രോമം കൊഴിയാൻ തുടങ്ങിയെന്നും ഇത് കണ്ടു നിൽക്കാൻ കഴിയുന്നില്ലന്നും കുറിപ്പിൽ പറയുന്നു. പുറത്തിറങ്ങി ആളുകളെ അഭിമുഖീകരിക്കാൻ വരെ പ്രയാസം തോന്നി തുടങ്ങിയതായും ആന്മഹത്യ കുറിപ്പിൽ പറയുന്നു. യുവാവിന്റെ മരണത്തിൽ ഡോക്ടർക്കെതിരെ പരാതി നൽകിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ആദ്യം അത്തോളി പോലീസിലാണ് പരാതി നൽകിയത്. നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടർന്ന് എസ്പിക്ക് പരാതി നൽകിയതായും കുടുംബം പറയുന്നു. ഒറ്റ നോട്ടത്തിൽ ഡോക്ടർ കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്ന തെളിവ് ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു എന്നാലും വിശദമായി അന്വേഷണം നടത്തി വരുന്നതായും പോലീസ് പറയുന്നു.

## Article Content

ഉള്ള്യേരി:കഴിഞ്ഞ മാസം കന്നൂരിൽ യുവാവ് ആത്മഹത്യ ചെയ്തത് മുടി കൊഴിച്ചിലിൽ മനം നൊന്ത്. ഉള്ള്യേരി കന്നൂര് സ്വദേശി പ്രശാന്തിനെയാണ് ആന്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നത്. ഒക്ടോബർ ഒന്നിനാണ് സംഭവം. മുടി കൊഴിച്ചിൽ മാറുന്നതിന് ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട് സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം ആരോപിച്ചു. അത്തോളി പോലീസിലാണ് പരാതി നൽകിയിരുന്നത്. അന്വേഷണം നടന്നു വരുന്നു എന്നാണ് പോലീസ് പറയുന്നതെന്ന് കുടുംബം പറയുന്നു. 2014 മുതൽ മുടി കൊഴിച്ചിൽ മാറാൻ മരുന്ന് കഴിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു. ആദ്യം മുടിയെല്ലാം കൊഴിയുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് നല്ല മുടി വരുമെന്നും ഡോക്ടർ പറഞ്ഞു വിശ്വസിപ്പിച്ചു വെന്നും എന്നാൽ മുടിയും കൈയിലെയും പുരികത്തിലെയും വരെ രോമം കൊഴിയാൻ തുടങ്ങിയെന്നും ഇത് കണ്ടു നിൽക്കാൻ കഴിയുന്നില്ലന്നും കുറിപ്പിൽ പറയുന്നു. പുറത്തിറങ്ങി ആളുകളെ അഭിമുഖീകരിക്കാൻ വരെ പ്രയാസം തോന്നി തുടങ്ങിയതായും ആന്മഹത്യ കുറിപ്പിൽ പറയുന്നു. യുവാവിന്റെ മരണത്തിൽ ഡോക്ടർക്കെതിരെ പരാതി നൽകിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ആദ്യം അത്തോളി പോലീസിലാണ് പരാതി നൽകിയത്. നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടർന്ന് എസ്പിക്ക് പരാതി നൽകിയതായും കുടുംബം പറയുന്നു. ഒറ്റ നോട്ടത്തിൽ ഡോക്ടർ കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്ന തെളിവ് ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു എന്നാലും വിശദമായി അന്വേഷണം നടത്തി വരുന്നതായും പോലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78976/a-young-man-committed-suicide-due-to-hair-loss-at-ulliyeri-last-month)