---
title: "ടി.പി. രാജു അനുസ്മരണവേദി ഉദ്ഘാടനം ചെയ്തു"
english_title: "TP Raju memorial organization  inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/790/tp-raju-memorial-organization-inaugurated"
published_at: "2021-10-02T12:58:00+05:30"
category: "Balussery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61580a5c8de80_NEW PIC.jpg"
keywords: []
---

# ടി.പി. രാജു അനുസ്മരണവേദി ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** മൂലാട്**: ടി.പി. രാജു അനുസ്മരണവേദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ കെ.എം. സച്ചിന്‍ദേവ് നിര്‍വഹിച്ചു.

## Article Content

** മൂലാട്**: ടി.പി. രാജു അനുസ്മരണവേദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ കെ.എം. സച്ചിന്‍ദേവ് നിര്‍വഹിച്ചു.

ജ്ഞാനോദയ വായനശാലയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും, രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്നു ടി.പി. രാജു. അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്താനായി സാന്ത്വന ക്ലിനിക്, എഡ്യൂക്കേഷന്‍ എന്റോവമെന്റ്, ഉന്നത വിജയികളെ ആദരിക്കല്‍ എന്നിവയാണ് അനുസ്മരണ വേദിയുടെ ഉദ്ദേശം.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ് ആധ്യക്ഷത വഹിച്ചു. വേദിയുടെ ചെയര്‍മാന്‍ കെ.സി. സുനില്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത പാലിയേയേറ്റീവ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.

സാന്ത്വന ക്ലിനിക്കിന്റെ ഉദ്ഘാടനം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സജിന നിര്‍വഹിച്ചു. നേഴ്‌സ് അഖില ചടങ്ങില്‍ പങ്കെടുത്തു.

രാജുവിന്റെ കുടുംബം ഏല്‍പ്പിച്ചതുക ട്രഷറര്‍ കെ. സുനി, ടി.കെ ബാലന്‍ എന്നിവര്‍ രാജുവിന്റെ മകന്‍ അനൂയ് ആഷിക് രാജില്‍ നിന്നും ഏറ്റുവാങ്ങി. അനുസ്മരണ വേദിയുടെ കണ്‍വീനര്‍ എം. സുനില്‍ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/790/tp-raju-memorial-organization-inaugurated)