---
title: "ചെങ്ങോടുമലയിൽ ഖനനം പാടില്ലെന്ന് കേരള നിയമസഭാ പരിസ്ഥിതി സമിതിയും കണ്ടെത്തി"
english_title: "The Kerala Assembly Environment Committee also found that there should be no mining in Chengodumala"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79004/the-kerala-assembly-environment-committee-also-found-that-there-should-be-no-mining-in-chengodumala"
published_at: "2022-11-07T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368dd69bbae2_ffffffffffffffffffffff.jpg"
keywords: []
---

# ചെങ്ങോടുമലയിൽ ഖനനം പാടില്ലെന്ന് കേരള നിയമസഭാ പരിസ്ഥിതി സമിതിയും കണ്ടെത്തി

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ ഖനനം പാടില്ലെന്ന് കേരള നിയമസഭാ പരിസ്ഥിതി സമിതിയും കണ്ടെത്തി. മുൻ കെ.പി.സി.സി പ്രസിഡന്റ് വി. എം.സുധീരൻ മുഖേന ആക്ഷൻ കൗൺസിൽ നിയമസഭ പരിസ്ഥിതി സമിതിക്ക് നൽകിയ നിവേദനത്തെ തുടർന്ന് സമിതി സംസ്ഥാന ജൈവവൈവിധ്യ ബോർഡിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ബോർഡ് ജില്ലാ ടെക്നിക്കൽ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പഠനത്തിൽ ചെങ്ങോടുമല ജൈവ വൈവിധ്യത്തിന്റെ കലവറയാണെന്നും പരിസ്ഥിതിലോല പ്രദേശമാണെന്നും കണ്ടെത്തി നിയമസഭാ സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇവിടെ 320 ഇനം സസ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ഇതിൽ 55 ഇനം വംശനാശ ഭീഷണി നേരിടുന്നതായി പറയുന്നു. കൂടാതെ വനം വന്യജീവി സംരക്ഷണ നിയമത്തിനു കീഴിലുള്ള ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന 23 ജന്തുക്കളേയും ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുന്ന 14 ഇനങ്ങളേയും ഷെഡ്യൂൾ നാലിലെ 20 ഇനം ജന്തുക്കളേയും കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ഒൻപത് ജന്തുക്കളും 15 ഇനം ഇന്ത്യയിൽ മാത്രം കാണുന്നവയേയും കണ്ടെത്തി. അപൂർവ്വ ഇനം മൂന്ന് പല്ലി ഇനങ്ങളേയും ഒരു തേൾ ഇനത്തേയും ചെങ്ങോടുമലയിൽ നിന്ന് കണ്ടെത്തി. 1984 ൽ വലിയ ഉരുൾപൊട്ടൽ ഉണ്ടായതായി കിഴക്കൻ മേഖലയിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ പ്രദേശം പാരിസ്ഥിതികമായി ദുർബലവും ഉരുൾപൊട്ടലിനു സാധ്യതയുളളതും പാറകൾക്കുള്ളിലെ ഗുഹകൾക്കുള്ളിലൂടെ ജലം ഒഴുകുന്ന പ്രതിഭാസം ഹൈഡ്രോളജി പഠനം മുഖേന കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുതകൾ കണക്കിലെടുത്ത് പ്രകൃതി ദുർബല പ്രദേശം കൂടിയായ ചെങ്ങോടുമലയിലെ ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതാണെന്നും നിയമസഭാ സമിതി പറയുന്നു. നേരത്തെ സംസ്ഥാന പാരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതി ചെങ്ങോടുമല ഖനനത്തിനുള്ള പാരിസ്ഥിതി അനുമതി അപേക്ഷ തള്ളിയിരുന്നു. നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടും കൂടി വന്നതോടെ ചെങ്ങോടുമലയുടെ പാരിസ്ഥിതിക പ്രാധാന്യം വർദ്ധിച്ചിരിക്കുകയാണ്.

## Article Content

കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ ഖനനം പാടില്ലെന്ന് കേരള നിയമസഭാ പരിസ്ഥിതി സമിതിയും കണ്ടെത്തി. മുൻ കെ.പി.സി.സി പ്രസിഡന്റ് വി. എം.സുധീരൻ മുഖേന ആക്ഷൻ കൗൺസിൽ നിയമസഭ പരിസ്ഥിതി സമിതിക്ക് നൽകിയ നിവേദനത്തെ തുടർന്ന് സമിതി സംസ്ഥാന ജൈവവൈവിധ്യ ബോർഡിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ബോർഡ് ജില്ലാ ടെക്നിക്കൽ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പഠനത്തിൽ ചെങ്ങോടുമല ജൈവ വൈവിധ്യത്തിന്റെ കലവറയാണെന്നും പരിസ്ഥിതിലോല പ്രദേശമാണെന്നും കണ്ടെത്തി നിയമസഭാ സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇവിടെ 320 ഇനം സസ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ഇതിൽ 55 ഇനം വംശനാശ ഭീഷണി നേരിടുന്നതായി പറയുന്നു. കൂടാതെ വനം വന്യജീവി സംരക്ഷണ നിയമത്തിനു കീഴിലുള്ള ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന 23 ജന്തുക്കളേയും ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുന്ന 14 ഇനങ്ങളേയും ഷെഡ്യൂൾ നാലിലെ 20 ഇനം ജന്തുക്കളേയും കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ഒൻപത് ജന്തുക്കളും 15 ഇനം ഇന്ത്യയിൽ മാത്രം കാണുന്നവയേയും കണ്ടെത്തി. അപൂർവ്വ ഇനം മൂന്ന് പല്ലി ഇനങ്ങളേയും ഒരു തേൾ ഇനത്തേയും ചെങ്ങോടുമലയിൽ നിന്ന് കണ്ടെത്തി. 1984 ൽ വലിയ ഉരുൾപൊട്ടൽ ഉണ്ടായതായി കിഴക്കൻ മേഖലയിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ പ്രദേശം പാരിസ്ഥിതികമായി ദുർബലവും ഉരുൾപൊട്ടലിനു സാധ്യതയുളളതും പാറകൾക്കുള്ളിലെ ഗുഹകൾക്കുള്ളിലൂടെ ജലം ഒഴുകുന്ന പ്രതിഭാസം ഹൈഡ്രോളജി പഠനം മുഖേന കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുതകൾ കണക്കിലെടുത്ത് പ്രകൃതി ദുർബല പ്രദേശം കൂടിയായ ചെങ്ങോടുമലയിലെ ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതാണെന്നും നിയമസഭാ സമിതി പറയുന്നു. നേരത്തെ സംസ്ഥാന പാരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതി ചെങ്ങോടുമല ഖനനത്തിനുള്ള പാരിസ്ഥിതി അനുമതി അപേക്ഷ തള്ളിയിരുന്നു. നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടും കൂടി വന്നതോടെ ചെങ്ങോടുമലയുടെ പാരിസ്ഥിതിക പ്രാധാന്യം വർദ്ധിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79004/the-kerala-assembly-environment-committee-also-found-that-there-should-be-no-mining-in-chengodumala)