---
title: "ബാലുശ്ശേരി സബ്ജില്ലാ കലോത്സവ സ്റ്റേജിതര ഇനങ്ങൾ ഇന്ന്"
english_title: "Balussery Subdistrict Kalotsava Non-Stage Items Today"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79142/balussery-subdistrict-kalotsava-non-stage-items-today"
published_at: "2022-11-08T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369fc7877cf6_rrrrrrrrrrrrrr.jpg"
keywords: []
---

# ബാലുശ്ശേരി സബ്ജില്ലാ കലോത്സവ സ്റ്റേജിതര ഇനങ്ങൾ ഇന്ന്

> **Lead Summary:** ബാലുശ്ശേരി:ബാലുശ്ശേരി സബ് ജില്ലാകലോത്സവം 8,15,16,17 തീയതികളില്‍ ഗവ.ഗേള്‍സ് എച്ച്‌.എസ്.എസ് ബാലുശ്ശേരി, ജി.വി.എച്ച്‌.എസ്.എസ് ബാലുശ്ശേരി, പി.സി.പാലം എ.യു.പി.സ്ക്കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. 84 സ്ക്കൂളുകളില്‍ നിന്നായി ഏകദേശം 4200 വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും. സ്റ്റേജിതര ഇനങ്ങള്‍ ഇന്ന് പി.സി. പാലം എ.യു.പി.സ്ക്കൂളില്‍ നടക്കും.15,16,17 തീയതികളിലാണ് സ്റ്റേജിന മത്സരങ്ങള്‍. 13 വേദികളിലായാണ് മത്സരം നടക്കുക.ബാലുശ്ശേരി ജി.എല്‍.പി.സ്കൂളും വേദിയാണ്. 15ന് രാവിലെ 9.30 ന് സച്ചിന്‍ ദേവ് എം.എല്‍.എ. കലാമേള ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ രൂപലേഖ കൊമ്പിലാട്, ജനറല്‍ കണ്‍വീനര്‍ ആര്‍.ഇന്ദു, ജോയന്‍റ് കണ്‍വീനര്‍മാരായ എ.കെശ്രീജ, എം.സിന്ധു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.വി.ഗണേശന്‍, പബ്ലിസിറ്റി കണ്‍വീനര്‍ റിനേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

## Article Content

ബാലുശ്ശേരി:ബാലുശ്ശേരി സബ് ജില്ലാകലോത്സവം 8,15,16,17 തീയതികളില്‍ ഗവ.ഗേള്‍സ് എച്ച്‌.എസ്.എസ് ബാലുശ്ശേരി, ജി.വി.എച്ച്‌.എസ്.എസ് ബാലുശ്ശേരി, പി.സി.പാലം എ.യു.പി.സ്ക്കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. 84 സ്ക്കൂളുകളില്‍ നിന്നായി ഏകദേശം 4200 വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും. സ്റ്റേജിതര ഇനങ്ങള്‍ ഇന്ന് പി.സി. പാലം എ.യു.പി.സ്ക്കൂളില്‍ നടക്കും.15,16,17 തീയതികളിലാണ് സ്റ്റേജിന മത്സരങ്ങള്‍. 13 വേദികളിലായാണ് മത്സരം നടക്കുക.ബാലുശ്ശേരി ജി.എല്‍.പി.സ്കൂളും വേദിയാണ്. 15ന് രാവിലെ 9.30 ന് സച്ചിന്‍ ദേവ് എം.എല്‍.എ. കലാമേള ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ രൂപലേഖ കൊമ്പിലാട്, ജനറല്‍ കണ്‍വീനര്‍ ആര്‍.ഇന്ദു, ജോയന്‍റ് കണ്‍വീനര്‍മാരായ എ.കെശ്രീജ, എം.സിന്ധു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.വി.ഗണേശന്‍, പബ്ലിസിറ്റി കണ്‍വീനര്‍ റിനേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79142/balussery-subdistrict-kalotsava-non-stage-items-today)