---
title: "മഴ പെയ്തു തുടങ്ങിയാൽ ചെളിക്കുളമായി മാറുകയാണ് ബാലുശ്ശേരി കൈരളി റോഡ്"
english_title: "Balussery Kairali Road turns into a muddy puddle when it starts raining"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79334/balussery-kairali-road-turns-into-a-muddy-puddle-when-it-starts-raining"
published_at: "2022-11-09T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b47ee2c52f_5555555555.jpg"
keywords: []
---

# മഴ പെയ്തു തുടങ്ങിയാൽ ചെളിക്കുളമായി മാറുകയാണ് ബാലുശ്ശേരി കൈരളി റോഡ്

> **Lead Summary:** ബാലുശ്ശേരി:മഴ പെയ്തു തുടങ്ങിയാൽ ചെളിക്കുളമായി മാറുകയാണ് ബാലുശ്ശേരി കൈരളി റോഡ്. റോഡിന്‍റെ നവീകരണത്തിനായി പ്രദേശവാസികൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ബാലുശ്ശേരി ടൗണിൽനിന്ന് വേഗത്തിൽ നന്മണ്ടയിലെത്താൻ കഴിയുന്ന റോഡാണിത്. ഓവുചാലിൽ മണ്ണുമൂടിയതിനാൽ റോഡിൽ വെള്ളം കെട്ടിനിൽക്കുകയാണ്. എസ്റ്റിമേറ്റ് തയ്യാറാക്കി റോഡ് ഉയർത്തിയാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവൂ.ബാലുശ്ശേരി കോഓപ്പറേറ്റീവ് കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈവഴി ആയതിനാൽ വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. അപകടഭീഷണിയായി ആഴത്തിലൊരു കുഴിയും റോഡിലുണ്ട്.

## Article Content

ബാലുശ്ശേരി:മഴ പെയ്തു തുടങ്ങിയാൽ ചെളിക്കുളമായി മാറുകയാണ് ബാലുശ്ശേരി കൈരളി റോഡ്. റോഡിന്‍റെ നവീകരണത്തിനായി പ്രദേശവാസികൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ബാലുശ്ശേരി ടൗണിൽനിന്ന് വേഗത്തിൽ നന്മണ്ടയിലെത്താൻ കഴിയുന്ന റോഡാണിത്. ഓവുചാലിൽ മണ്ണുമൂടിയതിനാൽ റോഡിൽ വെള്ളം കെട്ടിനിൽക്കുകയാണ്. എസ്റ്റിമേറ്റ് തയ്യാറാക്കി റോഡ് ഉയർത്തിയാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവൂ.ബാലുശ്ശേരി കോഓപ്പറേറ്റീവ് കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈവഴി ആയതിനാൽ വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. അപകടഭീഷണിയായി ആഴത്തിലൊരു കുഴിയും റോഡിലുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79334/balussery-kairali-road-turns-into-a-muddy-puddle-when-it-starts-raining)