---
title: "നന്മണ്ട ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 26, 27 തിയ്യതികളിൽ"
english_title: "Nanmananda Grama Panchayat Kerala Festival on 26th and 27th November "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79341/nanmananda-grama-panchayat-kerala-festival-on-26th-and-27th-november"
published_at: "2022-11-09T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b4df197387_4444444444.jpg"
keywords: []
---

# നന്മണ്ട ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 26, 27 തിയ്യതികളിൽ

> **Lead Summary:** നന്മണ്ട: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ

## Article Content

നന്മണ്ട: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ

നേതൃത്വത്തിൽ നന്മണ്ട ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം നവംബർ

26 - 27 തീയ്യതികളിൽ നന്മണ്ട 13 ൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

നന്മണ്ട പഞ്ചായത്തിനു കീഴിലുള്ള 15വയസിനും&nbsp; 40വയസിനും മദ്ധ്യേ പ്രായമുള്ള യുവതീ

യുവാക്കൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ഇതോടൊപ്പം ദേശീയ യുവജനക്ഷേമ ബോർഡ്

സംഘടിപ്പിക്കുന്ന യുവോത്സവത്തിലും യുവജനങ്ങൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നിനുള്ള പ്രായം15

നും 30 നും മദ്ധ്യേയാവണം. മത്‌സരങ്ങളെക്കുറിച്ച് അറിയാനും വിശദമായ നിബണ്ഡനകളും

അപേക്ഷാഫോറവും&nbsp; ഗ്രാമ പഞ്ചായത്തു ലെെബ്രറി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബർ 21 ന്

വൈകീട്ട് 5 മണി വരെ. ഗ്രാമീണ യുവജന ക്ലബുകൾ, വായനശാലകള്‍ എന്നിവക്ക്

സവിശേഷ പരിഗണന സംസ്ഥാനതലം വരെ ലഭിക്കുന്നുവെന്നതാണ് ഇത്തവണ

കേരളോത്സവത്തിന്റെ പ്രത്യേകത. വിശദവിവരങ്ങൾക്ക്&nbsp; 9495647956 ഈ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79341/nanmananda-grama-panchayat-kerala-festival-on-26th-and-27th-november)