---
title: "കൊയിലാണ്ടിയിൽ നിന്ന് മൈസൂരിലേക്കുള്ള റെയിൽ പാതക്ക് പുതിയ നിർദ്ദേശം"
english_title: "New proposal for Koilandi to Mysore rail line "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79416/new-proposal-for-koilandi-to-mysore-rail-line"
published_at: "2022-11-09T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636bbc131deee_4444444.jpg"
keywords: []
---

# കൊയിലാണ്ടിയിൽ നിന്ന് മൈസൂരിലേക്കുള്ള റെയിൽ പാതക്ക് പുതിയ നിർദ്ദേശം

> **Lead Summary:** പേരാമ്പ്ര:കൊയിലാണ്ടിയിൽ നിന്ന് മൈസൂരിലേക്കുള്ള റെയിൽ പാതക്ക് പുതിയ നിർദ്ദേശം. വയനാട് ജില്ലയിലേക്ക് റെയിൽ കണക്റ്റിവിറ്റി കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ഡബ്ല്യു റെയിൽ പദ്ധതികളായ നിലമ്പൂർ-നഞ്ചൻകോട്, തലശ്ശേരി വയനാട്-മൈസൂര്‍ പദ്ധതികൾ പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർണാടക സർക്കാർ ഈ പാതകൾക്കുള്ള നിർദ്ദേശം അംഗീകരിച്ചിരുന്നില്ല. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്ന് പേരാമ്പ്ര, വയനാട് വഴി കടോകലയിലേക്ക് ഒരു റെയിൽപാതക്കുള്ള പുതിയ നിർദ്ദേശം റെയിൽവേ മന്ത്രാലയം പരിശോധിക്കുന്നു. കൊയിലാണ്ടിയിൽ നിന്ന് ആരംഭിച്ച് പേരാമ്പ്ര, മുള്ളൻ കുന്ന്, നിരവിൽപ്പുഴ, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുരം, എച്ച്.ഡി. എന്നിവിടങ്ങളെ ബന്ധിപ്പിച്ച് 190 കിലോമീറ്റർ റെയിൽ ശൃംഖല സ്ഥാപിക്കാനാണ് നിർദ്ദേശമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചതായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കോട്ടെ, ഹംപാപുര, ബിദിരാ ഗോഡു, നിലവിലുള്ള കടകോല സ്റ്റേഷനിൽ ഇത് അവസാനിക്കുന്നു. പേരാമ്പ്രയിലേയും വയനാട്ടിലെയും ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഈ പദ്ധതിയെ നോക്കി കാണുന്നത്. വന്യജീവികളുടെ ആ വാസവ്യവസ്ഥയെ കൂടുതൽ ശല്യപ്പെടുത്താതെ വയനാടിനും മൈസുരുനുമിടയിൽ റെയിൽ ഗതാഗതം സാധ്യമാക്കുന്ന ഒരേയൊരു നിർദ്ദേശമാണിത്.നിർദിഷ്ട റെയിൽ പാത യാഥാർത്ഥ്യമായാൽ കോഴിക്കോട് നിന്ന് മൈസൂരിലേക്കുളള ദൂരം ബെംഗളൂരു വഴി 715 കിലോമീറ്ററും മംഗളുരു വഴി 507 കിലോമീറ്റർ ഉള്ളത് 230 കിലോമീറ്ററായി കുറയും. സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വയനാട്ടിൽ റെയിൽ എത്തുക എന്നത് വളരെ ദുഷ്കരമാണ്. ഇവിടെ ചുരമില്ലാത്ത രീതിയിൽ മുള്ളൻക്കുന്ന് വഴി പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാത്ത ബദൽ റോഡിനായി നിർദ്ദേശിച്ച സ്ഥലങ്ങളിലൂടെ വയനാട്ടിലേക്ക് എത്തി ചേരാൻ റെയിലിന് എളുപ്പമാവും വന സംരക്ഷണ നിയമം നിലവിൽ വന്നതിന് ശേഷം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വയനാട്ടിലേക്കുള്ള റെയിൽവേ ബന്ധം തർക്ക വിഷയമാണെന്ന് വിരമിച്ച ഐഎഫഎസ് ഉദ്യോഗസ്ഥനും കെആർഡിസിഎൽ മുൻ കൺസൾട്ടന്റുമായ ഒ.ജയരാജൻ പറഞ്ഞു. കോഴിക്കോട്, ഗുരുവായൂർ, എറണാകുളം-തിരുവനന്തപുരം വഴിയാണ് കേരളത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഷോർ ടെസ്റ്റ്റൂട്ട്, പുതിയ റൂട്ടുകൾ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ ദൂരത്തിൽ ഏകദേശം 120 കിലോമീറ്ററും മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 330 കിലോമീറ്ററും കുറയും. ഇത് തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും പ്രയോജനപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തെക്കൻ കേരളവും കോഴിക്കോടും മംഗലാപുരവും ബാംഗ്ലൂരുവുമായി ദൂരക്കുറവും സമയ ലാഭവും ഈ റൂട്ടിനെ പരിഗണിക്കാൻ കാരണമാകുന്നുണ്ട്. കൂടാതെ വയനാട് വന്യജീവി സംരക്ഷിത മേഖല ഒഴിവാക്കപ്പെടുമെന്ന കാര്യവും ഈ റൂട്ട് പരിഗണിക്കാനുള്ള ഒരു കാരണമാണ്.

## Article Content

പേരാമ്പ്ര:കൊയിലാണ്ടിയിൽ നിന്ന് മൈസൂരിലേക്കുള്ള റെയിൽ പാതക്ക് പുതിയ നിർദ്ദേശം. വയനാട് ജില്ലയിലേക്ക് റെയിൽ കണക്റ്റിവിറ്റി കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ഡബ്ല്യു റെയിൽ പദ്ധതികളായ നിലമ്പൂർ-നഞ്ചൻകോട്, തലശ്ശേരി വയനാട്-മൈസൂര്‍ പദ്ധതികൾ പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർണാടക സർക്കാർ ഈ പാതകൾക്കുള്ള നിർദ്ദേശം അംഗീകരിച്ചിരുന്നില്ല. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്ന് പേരാമ്പ്ര, വയനാട് വഴി കടോകലയിലേക്ക് ഒരു റെയിൽപാതക്കുള്ള പുതിയ നിർദ്ദേശം റെയിൽവേ മന്ത്രാലയം പരിശോധിക്കുന്നു. കൊയിലാണ്ടിയിൽ നിന്ന് ആരംഭിച്ച് പേരാമ്പ്ര, മുള്ളൻ കുന്ന്, നിരവിൽപ്പുഴ, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുരം, എച്ച്.ഡി. എന്നിവിടങ്ങളെ ബന്ധിപ്പിച്ച് 190 കിലോമീറ്റർ റെയിൽ ശൃംഖല സ്ഥാപിക്കാനാണ് നിർദ്ദേശമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചതായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കോട്ടെ, ഹംപാപുര, ബിദിരാ ഗോഡു, നിലവിലുള്ള കടകോല സ്റ്റേഷനിൽ ഇത് അവസാനിക്കുന്നു. പേരാമ്പ്രയിലേയും വയനാട്ടിലെയും ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഈ പദ്ധതിയെ നോക്കി കാണുന്നത്. വന്യജീവികളുടെ ആ വാസവ്യവസ്ഥയെ കൂടുതൽ ശല്യപ്പെടുത്താതെ വയനാടിനും മൈസുരുനുമിടയിൽ റെയിൽ ഗതാഗതം സാധ്യമാക്കുന്ന ഒരേയൊരു നിർദ്ദേശമാണിത്.നിർദിഷ്ട റെയിൽ പാത യാഥാർത്ഥ്യമായാൽ കോഴിക്കോട് നിന്ന് മൈസൂരിലേക്കുളള ദൂരം ബെംഗളൂരു വഴി 715 കിലോമീറ്ററും മംഗളുരു വഴി 507 കിലോമീറ്റർ ഉള്ളത് 230 കിലോമീറ്ററായി കുറയും. സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വയനാട്ടിൽ റെയിൽ എത്തുക എന്നത് വളരെ ദുഷ്കരമാണ്. ഇവിടെ ചുരമില്ലാത്ത രീതിയിൽ മുള്ളൻക്കുന്ന് വഴി പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാത്ത ബദൽ റോഡിനായി നിർദ്ദേശിച്ച സ്ഥലങ്ങളിലൂടെ വയനാട്ടിലേക്ക് എത്തി ചേരാൻ റെയിലിന് എളുപ്പമാവും വന സംരക്ഷണ നിയമം നിലവിൽ വന്നതിന് ശേഷം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വയനാട്ടിലേക്കുള്ള റെയിൽവേ ബന്ധം തർക്ക വിഷയമാണെന്ന് വിരമിച്ച ഐഎഫഎസ് ഉദ്യോഗസ്ഥനും കെആർഡിസിഎൽ മുൻ കൺസൾട്ടന്റുമായ ഒ.ജയരാജൻ പറഞ്ഞു. കോഴിക്കോട്, ഗുരുവായൂർ, എറണാകുളം-തിരുവനന്തപുരം വഴിയാണ് കേരളത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഷോർ ടെസ്റ്റ്റൂട്ട്, പുതിയ റൂട്ടുകൾ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ ദൂരത്തിൽ ഏകദേശം 120 കിലോമീറ്ററും മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 330 കിലോമീറ്ററും കുറയും. ഇത് തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും പ്രയോജനപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തെക്കൻ കേരളവും കോഴിക്കോടും മംഗലാപുരവും ബാംഗ്ലൂരുവുമായി ദൂരക്കുറവും സമയ ലാഭവും ഈ റൂട്ടിനെ പരിഗണിക്കാൻ കാരണമാകുന്നുണ്ട്. കൂടാതെ വയനാട് വന്യജീവി സംരക്ഷിത മേഖല ഒഴിവാക്കപ്പെടുമെന്ന കാര്യവും ഈ റൂട്ട് പരിഗണിക്കാനുള്ള ഒരു കാരണമാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79416/new-proposal-for-koilandi-to-mysore-rail-line)