---
title: "മന്ദങ്കാവ് ബെവ്കോ വെയർഹൗസിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തിവരുന്ന 20 ദിവസത്തേ സമരം ടി.ഗണേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു"
english_title: "T. Ganesh Babu inaugurates 20-day strike by joint trade union in front of Mandangaon Bevco warehouse "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79565/t-ganesh-babu-inaugurates-20-day-strike-by-joint-trade-union-in-front-of-mandangaon-bevco-warehouse"
published_at: "2022-11-10T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636ce157d50ff_.jpg"
keywords: []
---

# മന്ദങ്കാവ് ബെവ്കോ വെയർഹൗസിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തിവരുന്ന 20 ദിവസത്തേ സമരം ടി.ഗണേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

> **Lead Summary:** നടുവണ്ണൂർ:മന്ദങ്കാവ് ബെവ്‌കോ ഗോഡൗണിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന രാപ്പകൽ സമരം അധികാരികൾ ഇടപെട്ട് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി. ജില്ലാ ട്രഷറർ ടി.ഗണേഷ് ബാബു ആവശ്യപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയൻ നടത്തിവരുന്ന ഇരുപതാം ദിവസത്തേ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി ചെയർമാൻ എം.സത്യനാഥൻ അധ്യക്ഷനായി. കെ.രാജീവൻ, നാസ് മാമ്പൊയിൽ, സദാനന്ദൻ പാറക്കൽ, ദിൽഷ മക്കാട്ട്, പ്രസൂൺ മന്ദക്കാവ്, വി.പി.അജിത് കുമാർ, സത്യൻ കുളിയാപൊയിൽ, ഹമീദ് ചെറുവത്ത് എന്നിവർ ചടങ്ങില്‍ സംസാരിച്ചു.

## Article Content

നടുവണ്ണൂർ:മന്ദങ്കാവ് ബെവ്‌കോ ഗോഡൗണിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന രാപ്പകൽ സമരം അധികാരികൾ ഇടപെട്ട് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി. ജില്ലാ ട്രഷറർ ടി.ഗണേഷ് ബാബു ആവശ്യപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയൻ നടത്തിവരുന്ന ഇരുപതാം ദിവസത്തേ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി ചെയർമാൻ എം.സത്യനാഥൻ അധ്യക്ഷനായി. കെ.രാജീവൻ, നാസ് മാമ്പൊയിൽ, സദാനന്ദൻ പാറക്കൽ, ദിൽഷ മക്കാട്ട്, പ്രസൂൺ മന്ദക്കാവ്, വി.പി.അജിത് കുമാർ, സത്യൻ കുളിയാപൊയിൽ, ഹമീദ് ചെറുവത്ത് എന്നിവർ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79565/t-ganesh-babu-inaugurates-20-day-strike-by-joint-trade-union-in-front-of-mandangaon-bevco-warehouse)