---
title: "നന്മണ്ട ഭാരതീയവിദ്യാനികേതൻ ജില്ലാ കലോത്സവം; സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Nanmanda Bharatiya Vidyaniketan District Arts Festival; Welcome team formed "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79623/nanmanda-bharatiya-vidyaniketan-district-arts-festival-welcome-team-formed"
published_at: "2022-11-10T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636d33810e61e_MMMMMMMMMM.jpg"
keywords: []
---

# നന്മണ്ട ഭാരതീയവിദ്യാനികേതൻ ജില്ലാ കലോത്സവം; സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** നന്മണ്ട:ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് ജില്ലാ കലോത്സവം 2023 ജനുവരി

## Article Content

നന്മണ്ട:ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് ജില്ലാ കലോത്സവം 2023 ജനുവരി

20, 21 തിയ്യതികളിലായി നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം

ഹൈസ്കൂളിൽ നടക്കും. മേളയുടെ  നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം

രൂപീകരിച്ചു. നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ നടന്ന സ്വാഗത സംഘ രൂപീകരണ

യോഗം  ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് പി.ഗോപാലൻകുട്ടി മാസ്റ്റർ

ഉദ്ഘാടനം ചെയ്തു. സരസ്വതി വിദ്യാമന്ദിർ ക്ഷേമ സമിതി  പ്രസിഡന്റ് പി.കെ.ദിനകരൻ അധ്യക്ഷനായി. കലാമേള പ്രമുഖ് കെ.പി.രഞ്ജിത്ത്, വിദ്യാനികേതൻ ജില്ലാ

സെക്രട്ടറി കെ.കെ. ഗോപിനാഥൻ മാസ്റ്റർ, വിദ്യാലയ സമിതി പ്രസിഡന്റ് വി.പി.കൃഷ്ണൻ, പ്രധാന അധ്യാപിക പി പ്രേമ, വി.പി ശ്രീജിന, സി.കെ.രാധാകൃഷ്ണൻ

മാസ്റ്റർ, സി. ചന്ദ്രൻ മാസ്റ്റർ, സതി അനിൽകുമാർ, എന്നിവർ സംസാരിച്ചു.

സ്റ്റേജിതര മത്സരങ്ങൾ ജനുവരി16 ന് സങ്കൂൽ അടിസ്ഥാനത്തിൽ നടക്കും. ചെയർമാൻ സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ, ജനറൽ കൺവീനർ പി.പ്രേമ ടീച്ചർ ജനറൽ കോ -ഓഡിനേറ്റർ ഡോ.എസ്.വിക്രമൻ ട്രഷറർ&nbsp;  പി.വേണുഗോപാൽ&nbsp; തുടങ്ങിയവർ

ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79623/nanmanda-bharatiya-vidyaniketan-district-arts-festival-welcome-team-formed)