---
title: "എൻ.സി.പി ജില്ലാ നേതൃപഠന ക്യാമ്പിന് ബാലുശ്ശേരിയിൽ തുടക്കമായി"
english_title: "NCP district leadership training camp has started in Balusserry"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79752/ncp-district-leadership-training-camp-has-started-in-balusserry"
published_at: "2022-11-11T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e4c108e034_.jpg"
keywords: []
---

# എൻ.സി.പി ജില്ലാ നേതൃപഠന ക്യാമ്പിന് ബാലുശ്ശേരിയിൽ തുടക്കമായി

> **Lead Summary:** ബാലുശ്ശേരി:രണ്ടു ദിവസങ്ങളിലായി ബാലുശ്ശേരി സി.വിജയൻ മാസ്റ്റർ നഗറിൽ (ഗ്രീൻ അരീന ഓഡിറ്റോറിയം) വെച്ചു നടക്കുന്ന എൻ.സി.പി. ജില്ലാ നേതൃപഠന ക്യാമ്പിന് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പതാക ഉയർത്തിയതോടെ തുടക്കമായി. തുടർന്നു നടന്ന സംസ്ഥാന നിർവാഹക സമിതി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം സംസ്ഥാന പ്രസിഡന്റ് പി.എം.സുരേഷ് ബാബു ഉൽഘാടനം ചെയ്തു. മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി പി.സുധാകരൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ടി.എം.കോയ സ്വാഗതവും മുസ്തഫ ദാരുകല നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ നേതൃപഠന ക്യാമ്പ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉൽഘാടനം ചെയ്യും. സംസ്ഥാന വൈസ്പ്രസിഡന്റ് പി.കെ.രാജൻ മാസ്റ്റർ, വിപിൻ രാജ് കിഴക്കെയിൽ, എന്നിവർ ക്ലാസെടുക്കും. ഉച്ചക്കു ശേഷം നടക്കുന്ന സെഷനിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.കെ.മോഹനൻ മാസ്റ്റർ സംസാരിക്കും. വൈകീട്ട് നടക്കുന്ന സമാപന യോഗം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.എം.ആലിക്കോയ, ഷാജി ചെറിയാൻ, ഒ.രാജൻ മാസ്റ്റർ, ബിന്ദു രവീന്ദ്രൻ എന്നിവർ സംബന്ധിക്കും.

## Article Content

ബാലുശ്ശേരി:രണ്ടു ദിവസങ്ങളിലായി ബാലുശ്ശേരി സി.വിജയൻ മാസ്റ്റർ നഗറിൽ (ഗ്രീൻ അരീന ഓഡിറ്റോറിയം) വെച്ചു നടക്കുന്ന എൻ.സി.പി. ജില്ലാ നേതൃപഠന ക്യാമ്പിന് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പതാക ഉയർത്തിയതോടെ തുടക്കമായി. തുടർന്നു നടന്ന സംസ്ഥാന നിർവാഹക സമിതി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം സംസ്ഥാന പ്രസിഡന്റ് പി.എം.സുരേഷ് ബാബു ഉൽഘാടനം ചെയ്തു. മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി പി.സുധാകരൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ടി.എം.കോയ സ്വാഗതവും മുസ്തഫ ദാരുകല നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ നേതൃപഠന ക്യാമ്പ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉൽഘാടനം ചെയ്യും. സംസ്ഥാന വൈസ്പ്രസിഡന്റ് പി.കെ.രാജൻ മാസ്റ്റർ, വിപിൻ രാജ് കിഴക്കെയിൽ, എന്നിവർ ക്ലാസെടുക്കും. ഉച്ചക്കു ശേഷം നടക്കുന്ന സെഷനിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.കെ.മോഹനൻ മാസ്റ്റർ സംസാരിക്കും. വൈകീട്ട് നടക്കുന്ന സമാപന യോഗം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.എം.ആലിക്കോയ, ഷാജി ചെറിയാൻ, ഒ.രാജൻ മാസ്റ്റർ, ബിന്ദു രവീന്ദ്രൻ എന്നിവർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79752/ncp-district-leadership-training-camp-has-started-in-balusserry)