---
title: "കൺസ്യൂമർ ഫെഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് മൊത്തവ്യാപാര സഹകരണ ഉപഭോക്തൃ സ്റ്റോറിന്റെ നീതി മെഡിക്കൽസും മെഡിക്കൽ ഉപകരണ വിപണന കേന്ദ്രവും ഉദ്ഘാടനം "
english_title: "Inauguration of Neethi Medical and Medical Equipment Marketing Center of Kozhikode Wholesale Cooperative Consumer Store under Consumer Fed "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79855/inauguration-of-neethi-medical-and-medical-equipment-marketing-center-of-kozhikode-wholesale-cooperative-consumer-store-under-consumer-fed"
published_at: "2022-11-12T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f3c8f21bfc_.jpg"
keywords: []
---

# കൺസ്യൂമർ ഫെഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് മൊത്തവ്യാപാര സഹകരണ ഉപഭോക്തൃ സ്റ്റോറിന്റെ നീതി മെഡിക്കൽസും മെഡിക്കൽ ഉപകരണ വിപണന കേന്ദ്രവും ഉദ്ഘാടനം 

> **Lead Summary:** അത്തോളി:കൺസ്യൂമർ ഫെഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് മൊത്തവ്യാപാര സഹകരണ ഉപഭോക്തൃ സ്റ്റോറിന്റെ നീതി മെഡിക്കൽസും മെഡിക്കൽ ഉപകരണ വിപണന കേന്ദ്രവും മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിനു സമീപം അഡ്വ.കെ.എം.സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഔഷധ വിപണനരംഗത്തെ കൊള്ളലാഭം തടയുന്നതിന് 16 മുതൽ 60 ശതമാനം വരെ മരുന്നുകൾക്ക് കിഴിവ് നൽകുന്നുണ്ട്. കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് അധ്യക്ഷതയില്‍ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം എംഎംസി ചെയർമാൻ അനിൽകുമാർ നിർവ്വഹിച്ചു. ജില്ലാ സഹകരണ ആശുപത്രി ചെയർമാൻ പ്രൊ.പി.ടി.അബ്ദുൾ ലത്തീഫ് ഷെയർ സർട്ടിഫിക്കറ്റ് വിതരണം നടത്തി. കൺസ്യൂമർ ഫെഡ് റീജ്യണൽ മാനേജർ പി.കെ.അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ബൈജു കൂമുള്ളി, പി.കുഞ്ഞിക്കണ്ണൻ, ഗിരീഷ് മൊടക്കല്ലൂർ, എ.കെ.രാജൻ, പി.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഡയരക്ടർ ഒള്ളൂർ ദാസൻ സ്വാഗതവും, ഐ.ടി.ബാലസുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

## Article Content

അത്തോളി:കൺസ്യൂമർ ഫെഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് മൊത്തവ്യാപാര സഹകരണ ഉപഭോക്തൃ സ്റ്റോറിന്റെ നീതി മെഡിക്കൽസും മെഡിക്കൽ ഉപകരണ വിപണന കേന്ദ്രവും മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിനു സമീപം അഡ്വ.കെ.എം.സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഔഷധ വിപണനരംഗത്തെ കൊള്ളലാഭം തടയുന്നതിന് 16 മുതൽ 60 ശതമാനം വരെ മരുന്നുകൾക്ക് കിഴിവ് നൽകുന്നുണ്ട്. കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് അധ്യക്ഷതയില്‍ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം എംഎംസി ചെയർമാൻ അനിൽകുമാർ നിർവ്വഹിച്ചു. ജില്ലാ സഹകരണ ആശുപത്രി ചെയർമാൻ പ്രൊ.പി.ടി.അബ്ദുൾ ലത്തീഫ് ഷെയർ സർട്ടിഫിക്കറ്റ് വിതരണം നടത്തി. കൺസ്യൂമർ ഫെഡ് റീജ്യണൽ മാനേജർ പി.കെ.അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ബൈജു കൂമുള്ളി, പി.കുഞ്ഞിക്കണ്ണൻ, ഗിരീഷ് മൊടക്കല്ലൂർ, എ.കെ.രാജൻ, പി.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഡയരക്ടർ ഒള്ളൂർ ദാസൻ സ്വാഗതവും, ഐ.ടി.ബാലസുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79855/inauguration-of-neethi-medical-and-medical-equipment-marketing-center-of-kozhikode-wholesale-cooperative-consumer-store-under-consumer-fed)