---
title: "മന്ദങ്കാവ് ബെവ്കോ വെയർഹൗസിന് മുമ്പിൽ ആരംഭിച്ച ഇരുപത്തിമൂന്നാം ദിവസത്തേ സമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എം ഋഷികേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു"
english_title: "Block Congress President M Rishikesan Master inaugurates the 23rd day strike which started in front of Mandankavu Bevco Warehouse "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80062/block-congress-president-m-rishikesan-master-inaugurates-the-23rd-day-strike-which-started-in-front-of-mandankavu-bevco-warehouse"
published_at: "2022-11-13T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370daed9e8b3_dddddddddd.jpg"
keywords: []
---

# മന്ദങ്കാവ് ബെവ്കോ വെയർഹൗസിന് മുമ്പിൽ ആരംഭിച്ച ഇരുപത്തിമൂന്നാം ദിവസത്തേ സമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എം ഋഷികേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

> **Lead Summary:** നടുവണ്ണൂർ: മന്ദങ്കാവ് ബെവ്കോ വെയർഹൗസിന് മുമ്പിൽ ആരംഭിച്ച വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖത്തിൽ സംയുക്ത സമര സമതി നടത്തുന്ന രാപ്പകൽ സമരം ഇരുപത്തിമൂന്നാം ദിവസം പിന്നിട്ടു.ഇതിന്റെ ഭാഗമായി ബെവ്കോ വെയർഹൗസിന് മുന്നിലേക്കുള്ള ബഹുജന മാർച്ച് നാളെ (തിങ്കൾ ) കാലത്ത് 9.30 ന് മന്ദങ്കാവ് കേരഫെഡ് ജംഗ്ഷനിൽ നിന്നും ആരംഭിക്കും. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എം.ഋഷികേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ കെ.ടി.കെ.റഷീദ് അധ്യക്ഷനായി. നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.പി.ഷാജി മാസ്റ്റർ, സത്യൻ കുളിയാ പൊയിൽ, ബബീഷ് മന്ദങ്കാവ്, പി.എൻ.റഫീക്ക്, എ.കെ.ശ്രീജിത്ത്, പ്രസൂൺ മന്ദൻങ്കാവ്, ഇ.അജിത്ത്കുമാർ, സി.കെ.സജി. തുടങ്ങിയവർ സംസാരിച്ചു. മന്ദങ്കാവ് ബെവ്കോ വെയർഹൗസിന് മുന്നിലേക്ക് സംയുക്ത സമരസമതിയുടെ നേതൃത്വത്തിൽ നടത്തുന്ന ബഹുജന മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ, എ.ഐ.ടി.യു.സി.ജില്ലാ ജനറൽ സെക്രട്ടറി പി.കെ.നാസർ തുടങ്ങിയവർ സംസാരിക്കും.

## Article Content

നടുവണ്ണൂർ: മന്ദങ്കാവ് ബെവ്കോ വെയർഹൗസിന് മുമ്പിൽ ആരംഭിച്ച വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖത്തിൽ സംയുക്ത സമര സമതി നടത്തുന്ന രാപ്പകൽ സമരം ഇരുപത്തിമൂന്നാം ദിവസം പിന്നിട്ടു.ഇതിന്റെ ഭാഗമായി ബെവ്കോ വെയർഹൗസിന് മുന്നിലേക്കുള്ള ബഹുജന മാർച്ച് നാളെ (തിങ്കൾ ) കാലത്ത് 9.30 ന് മന്ദങ്കാവ് കേരഫെഡ് ജംഗ്ഷനിൽ നിന്നും ആരംഭിക്കും. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എം.ഋഷികേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ കെ.ടി.കെ.റഷീദ് അധ്യക്ഷനായി. നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.പി.ഷാജി മാസ്റ്റർ, സത്യൻ കുളിയാ പൊയിൽ, ബബീഷ് മന്ദങ്കാവ്, പി.എൻ.റഫീക്ക്, എ.കെ.ശ്രീജിത്ത്, പ്രസൂൺ മന്ദൻങ്കാവ്, ഇ.അജിത്ത്കുമാർ, സി.കെ.സജി. തുടങ്ങിയവർ സംസാരിച്ചു. മന്ദങ്കാവ് ബെവ്കോ വെയർഹൗസിന് മുന്നിലേക്ക് സംയുക്ത സമരസമതിയുടെ നേതൃത്വത്തിൽ നടത്തുന്ന ബഹുജന മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ, എ.ഐ.ടി.യു.സി.ജില്ലാ ജനറൽ സെക്രട്ടറി പി.കെ.നാസർ തുടങ്ങിയവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80062/block-congress-president-m-rishikesan-master-inaugurates-the-23rd-day-strike-which-started-in-front-of-mandankavu-bevco-warehouse)