---
title: "ശിശുദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു"
english_title: "A floral tribute and a memorial lecture were organized on Children's Day "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80258/a-floral-tribute-and-a-memorial-lecture-were-organized-on-childrens-day"
published_at: "2022-11-14T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63724e132a182_66666666.jpg"
keywords: []
---

# ശിശുദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു

> **Lead Summary:** ബാലുശ്ശേരി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് ഭവനിൽ വെച്ച് ജവഹർലാൽ നെഹ്‌റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി.നിയോജക മണ്ഡലം പ്രസിഡണ്ട് എ.കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ കെ.എസ്.എസ്.പി.എ. ജില്ലാ വൈസ്പ്രസിഡണ്ട് ശ്രീധരൻ പാലയാട് മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുങ്ങളെയും പൂക്കളെയും ജീവനുതുല്യം സ്നേഹിച്ച യുഗപ്രഭാവനായ വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്‌റുവെന്നും രാഷ്ട്രത്തിന്റെ ഭാവി ഭാഗധേയം ഇന്നത്തെ കുട്ടികളിലാണെന്ന് അദ്ദേഹം വിശ്വസിക്കുകയും കുടുംബാംഗങ്ങളു മൊത്തു ഭക്ഷണം കഴിക്കാനും കൊച്ചുമക്കളോടൊത്ത് കളിക്കാനും നെഹ്‌റു ശ്രമിച്ചിരുന്നു എന്നും ഇന്ത്യയിലെ ജനങ്ങളെ അദ്ദേഹം അഗാധമായി സ്നേഹിച്ചിരുന്നു എന്നും അതുകൊണ്ടുതന്നെ നെഹ്‌റുവിനെ 'ഭയവും വെറുപ്പും എന്താണെന്നറിഞ്ഞുകൂടാത്ത മനുഷ്യൻ ' എന്നാണ് വിൻസ്റ്റൺ ചർച്ചിൽ വിശേഷിപ്പിച്ചതെന്നും മുഖ്യപ്രഭാഷകൻ സൂചിപ്പിച്ചു. തദവസരത്തിൽ നിയോജകമണ്ഡലം സെക്രട്ടറി വി.സി.ശിവദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലൻ പാറക്കൽ, സി.കുഞ്ഞികൃഷ്ണൻ നായർ, കെ.ഭാസ്കരൻ കിണറുള്ളതിൽ, നിയോജകമണ്ഡലം ട്രഷറർ കെ.പി.ആലി, നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളായ സി.വിശ്വനാഥൻ നായർ പി.കെ. സജീവൻ, മണ്ഡലങ്ങളിലെ ഭാരവാഹികളായ കെ.കെ.ബാലകൃഷ്ണൻ ഉണ്ണികുളം, വി.ടി.ഉണ്ണിമാധവൻ, പി.ദിവകാരൻ കൂട്ടലിട, കെ.കെ. സ്വതന്ത്രൻ, എം.രവീന്ദ്രൻ, കെ.കെ.അഷ്‌റഫ്‌ കാഞ്ഞിക്കാവ്, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

ബാലുശ്ശേരി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് ഭവനിൽ വെച്ച് ജവഹർലാൽ നെഹ്‌റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി.നിയോജക മണ്ഡലം പ്രസിഡണ്ട് എ.കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ കെ.എസ്.എസ്.പി.എ. ജില്ലാ വൈസ്പ്രസിഡണ്ട് ശ്രീധരൻ പാലയാട് മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുങ്ങളെയും പൂക്കളെയും ജീവനുതുല്യം സ്നേഹിച്ച യുഗപ്രഭാവനായ വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്‌റുവെന്നും രാഷ്ട്രത്തിന്റെ ഭാവി ഭാഗധേയം ഇന്നത്തെ കുട്ടികളിലാണെന്ന് അദ്ദേഹം വിശ്വസിക്കുകയും കുടുംബാംഗങ്ങളു മൊത്തു ഭക്ഷണം കഴിക്കാനും കൊച്ചുമക്കളോടൊത്ത് കളിക്കാനും നെഹ്‌റു ശ്രമിച്ചിരുന്നു എന്നും ഇന്ത്യയിലെ ജനങ്ങളെ അദ്ദേഹം അഗാധമായി സ്നേഹിച്ചിരുന്നു എന്നും അതുകൊണ്ടുതന്നെ നെഹ്‌റുവിനെ 'ഭയവും വെറുപ്പും എന്താണെന്നറിഞ്ഞുകൂടാത്ത മനുഷ്യൻ ' എന്നാണ് വിൻസ്റ്റൺ ചർച്ചിൽ വിശേഷിപ്പിച്ചതെന്നും മുഖ്യപ്രഭാഷകൻ സൂചിപ്പിച്ചു. തദവസരത്തിൽ നിയോജകമണ്ഡലം സെക്രട്ടറി വി.സി.ശിവദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലൻ പാറക്കൽ, സി.കുഞ്ഞികൃഷ്ണൻ നായർ, കെ.ഭാസ്കരൻ കിണറുള്ളതിൽ, നിയോജകമണ്ഡലം ട്രഷറർ കെ.പി.ആലി, നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളായ സി.വിശ്വനാഥൻ നായർ പി.കെ. സജീവൻ, മണ്ഡലങ്ങളിലെ ഭാരവാഹികളായ കെ.കെ.ബാലകൃഷ്ണൻ ഉണ്ണികുളം, വി.ടി.ഉണ്ണിമാധവൻ, പി.ദിവകാരൻ കൂട്ടലിട, കെ.കെ. സ്വതന്ത്രൻ, എം.രവീന്ദ്രൻ, കെ.കെ.അഷ്‌റഫ്‌ കാഞ്ഞിക്കാവ്, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80258/a-floral-tribute-and-a-memorial-lecture-were-organized-on-childrens-day)