---
title: "ലോകം ഖത്തറിലേക്ക് ചുരുങ്ങുമ്പോൾ നാട്ടിൻപുറങ്ങളിലെങ്ങും ഫുട്ബോൾ ആവേശം . ബ്രസീലിന്റെയും അർജന്റീനയുടെയും കട്ടൗട്ടുകളും പതാകകളും നാടെങ്ങും നിറഞ്ഞു"
english_title: "As the world shrinks to Qatar, football excitement is everywhere in the countryside. Cutouts and flags of Brazil and Argentina littered the country "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80563/as-the-world-shrinks-to-qatar-football-excitement-is-everywhere-in-the-countryside-cutouts-and-flags-of-brazil-and-argentina-littered-the-country"
published_at: "2022-11-16T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374bb9a18299_.jpg"
keywords: []
---

# ലോകം ഖത്തറിലേക്ക് ചുരുങ്ങുമ്പോൾ നാട്ടിൻപുറങ്ങളിലെങ്ങും ഫുട്ബോൾ ആവേശം . ബ്രസീലിന്റെയും അർജന്റീനയുടെയും കട്ടൗട്ടുകളും പതാകകളും നാടെങ്ങും നിറഞ്ഞു

> **Lead Summary:** കുട്ടാലിട:ബ്രസീലിന്റെയും അർജന്റീനയുടെയും കട്ടൗട്ടുകളും പതാകകളും നാടെങ്ങും നിറഞ്ഞു. ഫുട്ബോൾ ആരാധകർ ഏറെയുള്ള തിരുവോട്, വാകയാട്,&nbsp; പ്രദേശങ്ങളിൽ ലോകകപ്പ് വിളംബരമായി അർജന്റീന ഫാൻസ് ബൈക്ക് റാലി നടത്തിയപ്പോൾ വാകയാട് ഹയർ സെക്കൻഡറി ഗ്രൗണ്ടിനു സമീപത്ത് തിരുവോട് ബ്രസീൽ ഫാൻസ് താരങ്ങളുടെ ബോർഡുകൾ നിരത്തിയാണ് മറുപടി നൽകിയത്. ഇഷ്ട താരം നെയ്മറെ സുൽത്താൻ എന്ന വിശേഷിപ്പിക്കുന്ന കട്ടൗട്ടാണ് മുന്നിൽ. പുറകിലായി മുഴുവൻ താരങ്ങളും പരിശീലകൻ ടീറ്റെയും, ലോകകപ്പ് തുടങ്ങുന്ന 20 മുതൽ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ജംങ്ഷനിൽ കളി കാണാൻ ബിഗ് സ്ക്രീനിം ഒരുക്കിയിട്ടുണ്ട്. കൂട്ടാലിടയിലും അവേശത്തിന്റെ അലകളിൽ ആർത്തിരമ്പിയിറങ്ങാൻ ഒരുങ്ങിക്കഴിഞ്ഞു.ജാതിമത&nbsp; കക്ഷിരാഷ്ട്രീയ ഭേദമന്യേ 90 മിനിറ്റുകൾ ആവേശം നിറച്ചു കൊണ്ട് കാലുകളാൽ പുൽനാമ്പുകൾ നിറഞ്ഞ മൈതാനങ്ങളിൽ ഇന്ദ്രജാലം തീർക്കുമ്പോൾ 202 K ഫിഫ വേൾഡ് കപ്പ് ഫുട്ബോളിനെ വരവേൽക്കാൻ 2002 നവംബർ 20 ഞാറാഴ്ച വൈകിട്ട് 4 മണിക്ക് കുട്ടാലിടയില്‍ ഡിവെെഎഫ്ഐ അവിടനല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥയും കിക്കോഫ് മത്സരവും സംഘടിപ്പിക്കും.

## Article Content

കുട്ടാലിട:ബ്രസീലിന്റെയും അർജന്റീനയുടെയും കട്ടൗട്ടുകളും പതാകകളും നാടെങ്ങും നിറഞ്ഞു. ഫുട്ബോൾ ആരാധകർ ഏറെയുള്ള തിരുവോട്, വാകയാട്,&nbsp; പ്രദേശങ്ങളിൽ ലോകകപ്പ് വിളംബരമായി അർജന്റീന ഫാൻസ് ബൈക്ക് റാലി നടത്തിയപ്പോൾ വാകയാട് ഹയർ സെക്കൻഡറി ഗ്രൗണ്ടിനു സമീപത്ത് തിരുവോട് ബ്രസീൽ ഫാൻസ് താരങ്ങളുടെ ബോർഡുകൾ നിരത്തിയാണ് മറുപടി നൽകിയത്. ഇഷ്ട താരം നെയ്മറെ സുൽത്താൻ എന്ന വിശേഷിപ്പിക്കുന്ന കട്ടൗട്ടാണ് മുന്നിൽ. പുറകിലായി മുഴുവൻ താരങ്ങളും പരിശീലകൻ ടീറ്റെയും, ലോകകപ്പ് തുടങ്ങുന്ന 20 മുതൽ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ജംങ്ഷനിൽ കളി കാണാൻ ബിഗ് സ്ക്രീനിം ഒരുക്കിയിട്ടുണ്ട്. കൂട്ടാലിടയിലും അവേശത്തിന്റെ അലകളിൽ ആർത്തിരമ്പിയിറങ്ങാൻ ഒരുങ്ങിക്കഴിഞ്ഞു.ജാതിമത&nbsp; കക്ഷിരാഷ്ട്രീയ ഭേദമന്യേ 90 മിനിറ്റുകൾ ആവേശം നിറച്ചു കൊണ്ട് കാലുകളാൽ പുൽനാമ്പുകൾ നിറഞ്ഞ മൈതാനങ്ങളിൽ ഇന്ദ്രജാലം തീർക്കുമ്പോൾ 202 K ഫിഫ വേൾഡ് കപ്പ് ഫുട്ബോളിനെ വരവേൽക്കാൻ 2002 നവംബർ 20 ഞാറാഴ്ച വൈകിട്ട് 4 മണിക്ക് കുട്ടാലിടയില്‍ ഡിവെെഎഫ്ഐ അവിടനല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥയും കിക്കോഫ് മത്സരവും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80563/as-the-world-shrinks-to-qatar-football-excitement-is-everywhere-in-the-countryside-cutouts-and-flags-of-brazil-and-argentina-littered-the-country)