---
title: "ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് സമ്മാനക്കൂപ്പണ്‍ നറുക്കെടുത്തു"
english_title: "Badusha Hypermarket Gift Coupon Lottery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/806/badusha-hypermarket-gift-coupon-lottery"
published_at: "2021-10-02T14:30:00+05:30"
category: "Balussery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61581fa5b02d3_NEW PIC.jpg"
keywords: []
---

# ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് സമ്മാനക്കൂപ്പണ്‍ നറുക്കെടുത്തു

> **Lead Summary:**  **ബാലുശ്ശേരി**: നിത്യോപയോഗ സാധനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിപണന രംഗത്ത് 65 വര്‍ഷത്തെ പരിചയ സമ്പത്തുമായി, ജന വിശ്വാസമാര്‍ജ്ജിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏറ്റവും പുതിയ ശാഖയായ ബാലുശ്ശേരിയില്‍ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുത്തു.

## Article Content

 **ബാലുശ്ശേരി**: നിത്യോപയോഗ സാധനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിപണന രംഗത്ത് 65 വര്‍ഷത്തെ പരിചയ സമ്പത്തുമായി, ജന വിശ്വാസമാര്‍ജ്ജിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏറ്റവും പുതിയ ശാഖയായ ബാലുശ്ശേരിയില്‍ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുത്തു.

മുഖ്യാതിഥിയായി ബാലുശ്ശേരി എംഎല്‍എ കെ.എം. സച്ചിന്‍ദേവ് പങ്കെടുത്തു. ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംങ് ഡയറക്ടര്‍ സൈനുല്‍ ആബിദ് കരുവണ്ണൂര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ബാദുഷ സലാം അഭിസംബോധന ചെയ്തു

. മാനേജിംങ് പാട്‌നര്‍ ബാദുഷ ബഷീര്‍ നന്ദി പറഞ്ഞു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്, ഗ്രാമപഞ്ചായത്ത അംഗം ഹരീഷ് നന്ദനം, വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂണിറ്റ് പ്രസിഡണ്ട് കെ.പി. സുരേഷ്ബാബു എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/806/badusha-hypermarket-gift-coupon-lottery)