---
title: "ബാലുശ്ശേരി ഉപജില്ലാ സ്കൂൾ-കലോത്സവം ഇന്ന് സമാപിക്കും "
english_title: "Balushery subdistrict School-Art Festival will conclude today"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80686/balushery-subdistrict-school-art-festival-will-conclude-today"
published_at: "2022-11-17T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375e0869dcd4_reeeeeeeeeeeee.jpg"
keywords: []
---

# ബാലുശ്ശേരി ഉപജില്ലാ സ്കൂൾ-കലോത്സവം ഇന്ന് സമാപിക്കും 

> **Lead Summary:** ബാലുശ്ശേരി:ഉപജില്ലാ കലോത്സവത്തിൽ 112 ഇനങ്ങൾ പൂർത്തിയായപ്പോൾ ഇന്നലെയുള്ള പോയൻ്റ് നിലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 160 പോയന്റോടെ ജി.ജി.എച്ച്.എസ്.എസ്. ബാലുശ്ശേരി മുന്നിൽ. 153 പോയന്റോടെ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാംസ്ഥാനത്ത്. ഹൈസ്കൂൾ വിഭാഗത്തിൽ 119 പോയന്റോടെ നന്മണ്ട സ്കൂൾ മുന്നിലാണ്. 113 പോയന്റോടെ കോക്കല്ലൂർ സ്കൂളാണ് രണ്ടാംസ്ഥാനത്ത്. യു.പി. വിഭാഗത്തിൽ 51 പോയന്റുമായി ഉണ്ണികുളം ജി.യു.പി.എസ്. ഒന്നാംസ്ഥാനത്തും ശിവപുരം സ്കൂൾ രണ്ടാംസ്ഥാനത്തുമാണ്. എൽ.പി.വിഭാഗത്തിൽ കരുമല ഇൻഡസ് സ്കൂൾ ഒന്നാംസ്ഥാനത്തും പിസി പാലം എ.യു.പി. സ്കൂൾ രണ്ടാംസ്ഥാനത്തുമാണ്. കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനവും സമ്മാന വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത നിർവഹിക്കും.

## Article Content

ബാലുശ്ശേരി:ഉപജില്ലാ കലോത്സവത്തിൽ 112 ഇനങ്ങൾ പൂർത്തിയായപ്പോൾ ഇന്നലെയുള്ള പോയൻ്റ് നിലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 160 പോയന്റോടെ ജി.ജി.എച്ച്.എസ്.എസ്. ബാലുശ്ശേരി മുന്നിൽ. 153 പോയന്റോടെ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാംസ്ഥാനത്ത്. ഹൈസ്കൂൾ വിഭാഗത്തിൽ 119 പോയന്റോടെ നന്മണ്ട സ്കൂൾ മുന്നിലാണ്. 113 പോയന്റോടെ കോക്കല്ലൂർ സ്കൂളാണ് രണ്ടാംസ്ഥാനത്ത്. യു.പി. വിഭാഗത്തിൽ 51 പോയന്റുമായി ഉണ്ണികുളം ജി.യു.പി.എസ്. ഒന്നാംസ്ഥാനത്തും ശിവപുരം സ്കൂൾ രണ്ടാംസ്ഥാനത്തുമാണ്. എൽ.പി.വിഭാഗത്തിൽ കരുമല ഇൻഡസ് സ്കൂൾ ഒന്നാംസ്ഥാനത്തും പിസി പാലം എ.യു.പി. സ്കൂൾ രണ്ടാംസ്ഥാനത്തുമാണ്. കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനവും സമ്മാന വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80686/balushery-subdistrict-school-art-festival-will-conclude-today)