---
title: "നിര്‍മ്മാണതൊഴിലാളിയൂനിയന്‍റെ അഖിലേന്ത്യാ പ്രക്ഷോപത്തിന്‍റെ ഭാഗമായി ബാലുശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടന്നു"
english_title: "A protest demonstration was held in Balusserry as part of the All India agitation of the Construction Workers' Union"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80711/a-protest-demonstration-was-held-in-balusserry-as-part-of-the-all-india-agitation-of-the-construction-workers-union"
published_at: "2022-11-17T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375ecae018cb_22.jpg"
keywords: []
---

# നിര്‍മ്മാണതൊഴിലാളിയൂനിയന്‍റെ അഖിലേന്ത്യാ പ്രക്ഷോപത്തിന്‍റെ ഭാഗമായി ബാലുശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടന്നു

> **Lead Summary:** ബാലുശ്ശേരി:നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയ സിമന്‍റ്, കമ്പി ഉൾപ്പെടെയുള്ള സാമഗ്രികളുടെ അനിയന്ത്രിതമായ വില വർധനവ് പിൻവലിക്കുക, ക്ഷേമനിധി പെൻഷന് കേന്ദ്ര സഹായം അനുവദിക്കുക, തൊഴിൽ നിയമ ഭേദഗതി ഉപേക്ഷിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ വിതരണം ചെയ്യുക എന്നീ മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ബാലുശേരിയിൽ പ്രതിഷേധ പ്രകടനം നടന്നു.പരിപാടിയുടെ ഉദ്ഘാടനം ഏരിയ സെക്രട്ടറി ആർ.കെ.മനോജ് നിര്‍വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി.പി.ചന്ദ്രിക അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം കെ.എം.ശശി, ഏരിയ ജോയന്‍റ് സെക്രട്ടറി പി.ഷാജി എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു. 

## Article Content

ബാലുശ്ശേരി:നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയ സിമന്‍റ്, കമ്പി ഉൾപ്പെടെയുള്ള സാമഗ്രികളുടെ അനിയന്ത്രിതമായ വില വർധനവ് പിൻവലിക്കുക, ക്ഷേമനിധി പെൻഷന് കേന്ദ്ര സഹായം അനുവദിക്കുക, തൊഴിൽ നിയമ ഭേദഗതി ഉപേക്ഷിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ വിതരണം ചെയ്യുക എന്നീ മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ബാലുശേരിയിൽ പ്രതിഷേധ പ്രകടനം നടന്നു.പരിപാടിയുടെ ഉദ്ഘാടനം ഏരിയ സെക്രട്ടറി ആർ.കെ.മനോജ് നിര്‍വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി.പി.ചന്ദ്രിക അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം കെ.എം.ശശി, ഏരിയ ജോയന്‍റ് സെക്രട്ടറി പി.ഷാജി എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80711/a-protest-demonstration-was-held-in-balusserry-as-part-of-the-all-india-agitation-of-the-construction-workers-union)