---
title: "ആർട്ടിസ്റ്റ് വേദി കുടുംബ സംഗമം ശ്രദ്ധേയമായി"
english_title: "Artist Vedi family reunion was remarkable "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80886/artist-vedi-family-reunion-was-remarkable"
published_at: "2022-11-18T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637750b82136b_dddddddddddd.jpg"
keywords: []
---

# ആർട്ടിസ്റ്റ് വേദി കുടുംബ സംഗമം ശ്രദ്ധേയമായി

> **Lead Summary:** ഉള്ളിയേരി: കലാകാരൻമാരുടെ വാട്സപ് കൂട്ടായ്മയായ ആർട്ടിസ്റ്റ് വേദി കുടുംബ സംഗമം വേറിട്ട അനുഭവമായി.നടുവണ്ണൂർ ഗ്രീൻ പെരേസൊയിൽ ഗ്രൂപ്പ് ചീഫ് അഡ്മിൻ അഷ്റഫ് നാറാത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം സിനിമ നാടക നടനും ഗ്രൂപ്പ് അംഗവുമായ മുഹമ്മദ് പേരാമ്പ്ര ഉത്ഘാടനം ചെയ്തു. ഷീബാ മനോജ് രചന നിർവ്വഹിച്ച് ചിട്ടപ്പെടുത്തിയ സ്വാഗത ഗാനം ഷെലജ പേരാമ്പ്ര, രത്നശ്രീ താമരശ്ശേരി, കീർത്തന രാധൻ, ഹരിനന്ദ മനോജ്, ഷീബ എന്നിവർ ചേർന്നവതരിപ്പിച്ചു. അഡ്മിൻ രമേശൻ നമ്പൂതിരി സ്വാഗതം പറഞ്ഞ ഗുരുപൂജാ അവാർഡ് ജേതാവ് മുഹമ്മദ് പേരാമ്പ്ര, മുഖ്യ മന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഗ്രൂപ്പ് അംഗം ബാലുശ്ശേരി എഎസ്ഐ മുഹമ്മദ് പുതുശ്ശേരി, സിനിമാ പിന്നണി ഗായകൻ ഗ്രൂപ്പ് അഡ്മിൻ ശാന്തൻ മുണ്ടോത്ത്, വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സർക്കാറിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്കാരം നേടിയ ഗ്രൂപ്പ് അംഗം ഡോ.പി.സുരേഷ്, കേന്ദ്ര ഫെല്ലോഷിപ്പ് ജേതാവ് പുരുഷു ഉള്ളിയേരി എന്നിവരെ മൊമൻ്റൊ നൽകി ആദരിച്ചു.കവി എൻ.എ.ഹാജി ഒറവിൽ, എ.കെ.അനിൽ കുമാർ, ദാസൻ കാന്തപുരം, കെ.പി.കുരിക്കൾ, നിജിൽ കാഞ്ഞിക്കാവ്, ജാഫർ ഉള്ളിയേരി, കുട്ട്യാലി ആതകശ്ശേരി, കലാ റനീഷ് മുണ്ടോത്ത്, ടി.ആർ.ബിജു, ഷൈലജ പേരാമ്പ്ര എന്നിവരെ പൊന്നാട നൽകി ആദരിച്ചു.അഡ്മിൻ അനീഷ് ഉള്ളിയേരി, ഗീത രാധൻ, അഡ്വക്കറ്റ് ശാന്താറാം, ബാബു മാസ്റ്റർ ആനവാതിൽ, എസ്.എൻ.രാകേഷ്, രാധൻ മൂത്താട, അൻഷിത് ഉള്ളിയേരി, ബാല കൃഷ്ണൻ ഉള്ളിയേരി, വിനോദ് കക്കഞ്ചേരി, മണി പുനത്തിൽ, ശശികുമാർ തുരുത്യാട് തുടങ്ങിയവര്‍ ആശംസകൾ നേർന്നു. ആർട്ടിസ്റ്റ് വേദിക്കു വേണ്ടി രാധാകൃഷ്ണൻ ഒള്ളൂർ അഷ്റഫ് നാറാത്തിനെ പൊന്നാട നൽകി ആദരിച്ചു. സിറാജ് നടുവണ്ണൂരിൻ്റെ മാജിക് സദസിന് കൗതുകമായി. ദേവ നന്ദ അവതരിപ്പിച്ച നൃത്തം നവ്യാനുഭവം തീർത്തു. ജംഷാദ് നാറാത്ത് വരച്ച ചിത്രങ്ങൾ വേദിയിൽ വെച്ച് അഡ്മിൻമാർക്ക് കൈമാറി.മനോജ് മുണ്ടോത്ത്, ഗിരീഷ് ഒള്ളൂർ, ഹസ്സൻ കോയ ഉള്ളിയേരി, സുരേഷ് കൊളത്തൂർ, ഷീബ മനോജ്, സി.ഗീതാ, ദേവദാസ് ഒള്ളൂർ, രവി ഉള്ളൂർ, സുബാസി, മണി ചാത്തോത്ത്, ലതാ ആവള, റനീഷ് കൊയക്കാട്, ലിജീഷ് നിർമ്മാല്യം, സതീഷ് കുമാർ ഈങ്ങയിൽ, ഷൈലേഷ് മുണ്ടോത്ത്, മനോജ് കാവുന്തറ, പ്രീജിത്ത്, ഗിരീഷ് കൊടശ്ശേരി, നന്ദന രാധൻ, റാഫി ഒളളൂർ, സംഗീത് സുരേഷ്, അഷിൽ വിജയ്, റീന കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളോടെ ഒരു ദിനം നീണ്ടു നിന്ന കുടുംബ സംഗമത്തിന് തിരശീല വീണു.

## Article Content

ഉള്ളിയേരി: കലാകാരൻമാരുടെ വാട്സപ് കൂട്ടായ്മയായ ആർട്ടിസ്റ്റ് വേദി കുടുംബ സംഗമം വേറിട്ട അനുഭവമായി.നടുവണ്ണൂർ ഗ്രീൻ പെരേസൊയിൽ ഗ്രൂപ്പ് ചീഫ് അഡ്മിൻ അഷ്റഫ് നാറാത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം സിനിമ നാടക നടനും ഗ്രൂപ്പ് അംഗവുമായ മുഹമ്മദ് പേരാമ്പ്ര ഉത്ഘാടനം ചെയ്തു. ഷീബാ മനോജ് രചന നിർവ്വഹിച്ച് ചിട്ടപ്പെടുത്തിയ സ്വാഗത ഗാനം ഷെലജ പേരാമ്പ്ര, രത്നശ്രീ താമരശ്ശേരി, കീർത്തന രാധൻ, ഹരിനന്ദ മനോജ്, ഷീബ എന്നിവർ ചേർന്നവതരിപ്പിച്ചു. അഡ്മിൻ രമേശൻ നമ്പൂതിരി സ്വാഗതം പറഞ്ഞ ഗുരുപൂജാ അവാർഡ് ജേതാവ് മുഹമ്മദ് പേരാമ്പ്ര, മുഖ്യ മന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഗ്രൂപ്പ് അംഗം ബാലുശ്ശേരി എഎസ്ഐ മുഹമ്മദ് പുതുശ്ശേരി, സിനിമാ പിന്നണി ഗായകൻ ഗ്രൂപ്പ് അഡ്മിൻ ശാന്തൻ മുണ്ടോത്ത്, വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സർക്കാറിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്കാരം നേടിയ ഗ്രൂപ്പ് അംഗം ഡോ.പി.സുരേഷ്, കേന്ദ്ര ഫെല്ലോഷിപ്പ് ജേതാവ് പുരുഷു ഉള്ളിയേരി എന്നിവരെ മൊമൻ്റൊ നൽകി ആദരിച്ചു.കവി എൻ.എ.ഹാജി ഒറവിൽ, എ.കെ.അനിൽ കുമാർ, ദാസൻ കാന്തപുരം, കെ.പി.കുരിക്കൾ, നിജിൽ കാഞ്ഞിക്കാവ്, ജാഫർ ഉള്ളിയേരി, കുട്ട്യാലി ആതകശ്ശേരി, കലാ റനീഷ് മുണ്ടോത്ത്, ടി.ആർ.ബിജു, ഷൈലജ പേരാമ്പ്ര എന്നിവരെ പൊന്നാട നൽകി ആദരിച്ചു.അഡ്മിൻ അനീഷ് ഉള്ളിയേരി, ഗീത രാധൻ, അഡ്വക്കറ്റ് ശാന്താറാം, ബാബു മാസ്റ്റർ ആനവാതിൽ, എസ്.എൻ.രാകേഷ്, രാധൻ മൂത്താട, അൻഷിത് ഉള്ളിയേരി, ബാല കൃഷ്ണൻ ഉള്ളിയേരി, വിനോദ് കക്കഞ്ചേരി, മണി പുനത്തിൽ, ശശികുമാർ തുരുത്യാട് തുടങ്ങിയവര്‍ ആശംസകൾ നേർന്നു. ആർട്ടിസ്റ്റ് വേദിക്കു വേണ്ടി രാധാകൃഷ്ണൻ ഒള്ളൂർ അഷ്റഫ് നാറാത്തിനെ പൊന്നാട നൽകി ആദരിച്ചു. സിറാജ് നടുവണ്ണൂരിൻ്റെ മാജിക് സദസിന് കൗതുകമായി. ദേവ നന്ദ അവതരിപ്പിച്ച നൃത്തം നവ്യാനുഭവം തീർത്തു. ജംഷാദ് നാറാത്ത് വരച്ച ചിത്രങ്ങൾ വേദിയിൽ വെച്ച് അഡ്മിൻമാർക്ക് കൈമാറി.മനോജ് മുണ്ടോത്ത്, ഗിരീഷ് ഒള്ളൂർ, ഹസ്സൻ കോയ ഉള്ളിയേരി, സുരേഷ് കൊളത്തൂർ, ഷീബ മനോജ്, സി.ഗീതാ, ദേവദാസ് ഒള്ളൂർ, രവി ഉള്ളൂർ, സുബാസി, മണി ചാത്തോത്ത്, ലതാ ആവള, റനീഷ് കൊയക്കാട്, ലിജീഷ് നിർമ്മാല്യം, സതീഷ് കുമാർ ഈങ്ങയിൽ, ഷൈലേഷ് മുണ്ടോത്ത്, മനോജ് കാവുന്തറ, പ്രീജിത്ത്, ഗിരീഷ് കൊടശ്ശേരി, നന്ദന രാധൻ, റാഫി ഒളളൂർ, സംഗീത് സുരേഷ്, അഷിൽ വിജയ്, റീന കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളോടെ ഒരു ദിനം നീണ്ടു നിന്ന കുടുംബ സംഗമത്തിന് തിരശീല വീണു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80886/artist-vedi-family-reunion-was-remarkable)