---
title: "ബാലുശ്ശേരി മെയിൻ റോഡിൽ ഗർത്തം അപായ സൂചന നൽകി യൂത്ത് കോൺഗ്രസ് "
english_title: "Youth Congress gave warning about pothole on Balussery main road "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80906/youth-congress-gave-warning-about-pothole-on-balussery-main-road"
published_at: "2022-11-18T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637757cd16d58_aaaaaaaaa.jpg"
keywords: []
---

# ബാലുശ്ശേരി മെയിൻ റോഡിൽ ഗർത്തം അപായ സൂചന നൽകി യൂത്ത് കോൺഗ്രസ് 

> **Lead Summary:** ബാലുശ്ശേരി:ബാലുശ്ശേരി വൈകുണ്ഠം മെയിൻ റോഡിൽ റോഡ് താഴ്ന്നുപോയത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. റോഡിലെ ഈ ഗർത്തം മൂലം വാഹനങ്ങൾ അപകടത്തിൽ പെടുന്നത് കണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ അപായ സൂചനാ ചിത്രം തയ്യാറാക്കി. ഒരു ഭാഗത്ത് നിലച്ചു പോയ ടൗൺ സൗന്ദര്യ വൽക്കരണം വീണ്ടും ആരംഭിച്ചപ്പോൾ മറുഭാഗത്ത് റോഡ് തകരുന്ന കാഴ്ചയാണ് ബാലുശ്ശേരിയിൽ കാണുന്നത്.നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങൾ നിയന്ത്രണം കിട്ടാതെ അപകടത്തിൽ പെട്ട് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.ഇതോടെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ അപകട സൂചനാ സന്ദേശം നൽകിയത്.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജിത്ത് പറമ്പിൽ റോഡിൽ അപകട സന്ദേശം എഴുതി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വൈശാഖ് കണ്ണോറ, നിയോജക മണ്ഡലം പ്രസിഡൻ്റ് ടി.എം.വരുൺ കുമാർ മണ്ഡലം ഭാരവാഹികളായ അഭിന കുന്നോത്ത്, സഫ്തർ ഹാഷ്മി, അഭിജിത്ത് അരീക്കൽ എന്നിവർ സംഗമിച്ചു.

## Article Content

ബാലുശ്ശേരി:ബാലുശ്ശേരി വൈകുണ്ഠം മെയിൻ റോഡിൽ റോഡ് താഴ്ന്നുപോയത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. റോഡിലെ ഈ ഗർത്തം മൂലം വാഹനങ്ങൾ അപകടത്തിൽ പെടുന്നത് കണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ അപായ സൂചനാ ചിത്രം തയ്യാറാക്കി. ഒരു ഭാഗത്ത് നിലച്ചു പോയ ടൗൺ സൗന്ദര്യ വൽക്കരണം വീണ്ടും ആരംഭിച്ചപ്പോൾ മറുഭാഗത്ത് റോഡ് തകരുന്ന കാഴ്ചയാണ് ബാലുശ്ശേരിയിൽ കാണുന്നത്.നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങൾ നിയന്ത്രണം കിട്ടാതെ അപകടത്തിൽ പെട്ട് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.ഇതോടെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ അപകട സൂചനാ സന്ദേശം നൽകിയത്.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജിത്ത് പറമ്പിൽ റോഡിൽ അപകട സന്ദേശം എഴുതി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വൈശാഖ് കണ്ണോറ, നിയോജക മണ്ഡലം പ്രസിഡൻ്റ് ടി.എം.വരുൺ കുമാർ മണ്ഡലം ഭാരവാഹികളായ അഭിന കുന്നോത്ത്, സഫ്തർ ഹാഷ്മി, അഭിജിത്ത് അരീക്കൽ എന്നിവർ സംഗമിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80906/youth-congress-gave-warning-about-pothole-on-balussery-main-road)