---
title: "ലഹരി ബാധിച്ച സമൂഹം നിഷ്ക്രിയമാകുമെന്നും ലഹരി നിർമ്മാർജ്ജനത്തിൽ ബോധവത്കരണത്തിന് നിർണ്ണായ പങ്ക് ഉണ്ടെന്നും പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐ.പി.എസ്."
english_title: "Perampra ASP Vishnu Pradeep IPS said that society affected by drug addiction becomes inactive and awareness plays a vital role in de-addiction. "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80912/perampra-asp-vishnu-pradeep-ips-said-that-society-affected-by-drug-addiction-becomes-inactive-and-awareness-plays-a-vital-role-in-de-addiction"
published_at: "2022-11-18T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63775a6581db1_bbbbbbbbbbbbb.jpg"
keywords: []
---

# ലഹരി ബാധിച്ച സമൂഹം നിഷ്ക്രിയമാകുമെന്നും ലഹരി നിർമ്മാർജ്ജനത്തിൽ ബോധവത്കരണത്തിന് നിർണ്ണായ പങ്ക് ഉണ്ടെന്നും പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐ.പി.എസ്.

> **Lead Summary:** പേരാമ്പ്ര:ലഹരി ബാധിച്ച സമൂഹം നിഷ്ക്രിയമാകുമെന്നും ലഹരി നിർമ്മാർജ്ജനത്തിൽ ബോധവത്കരണത്തിന് നിർണ്ണായ പങ്ക്&nbsp; ഉണ്ടെന്നും പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐ.പി.എസ്. ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺ സ് യൂനിയൻ (ഐആർ എംയു) നേതൃത്വത്തിൽ ദേശീയ പത്ര പ്രവർത്തന ദിനാചരണവും പേരാമ്പ്ര മേഖല കമ്മിറ്റിയുടെ ലഹരിക്കെതിരെ ഞങ്ങളുമുണ്ട് എന്ന ലഹരി വിരുദ്ധ ക്യാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് ദേവരാജ് കന്നാട്ടി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.പ്രിയേഷ് കുമാർ പത്ര പ്രവർത്തന ദിനാചരണ സന്ദേശവും അബ്ദുള്ള പേരാമ്പ്ര ലഹരി വിരുദ്ധ സന്ദേശവും നൽകി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, അർജ്ജുൻ കറ്റയാട്ട്, ഐആർഎംയു ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുളള വാളൂർ, പി.കെ.സുരേഷ് നൊച്ചാട്, പി.സി.സുരേന്ദ്രനാഥ്, അനിൽ കുമാർ പേരാമ്പ്ര, ശശി കിഴക്കൻ പേരാമ്പ്ര, രഘുനാഥ് പുറ്റാട്, രാഹുൽ ബി.നായർ തുടങ്ങിയവർ സംസാരിച്ചു.

## Article Content

പേരാമ്പ്ര:ലഹരി ബാധിച്ച സമൂഹം നിഷ്ക്രിയമാകുമെന്നും ലഹരി നിർമ്മാർജ്ജനത്തിൽ ബോധവത്കരണത്തിന് നിർണ്ണായ പങ്ക്&nbsp; ഉണ്ടെന്നും പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐ.പി.എസ്. ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺ സ് യൂനിയൻ (ഐആർ എംയു) നേതൃത്വത്തിൽ ദേശീയ പത്ര പ്രവർത്തന ദിനാചരണവും പേരാമ്പ്ര മേഖല കമ്മിറ്റിയുടെ ലഹരിക്കെതിരെ ഞങ്ങളുമുണ്ട് എന്ന ലഹരി വിരുദ്ധ ക്യാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് ദേവരാജ് കന്നാട്ടി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.പ്രിയേഷ് കുമാർ പത്ര പ്രവർത്തന ദിനാചരണ സന്ദേശവും അബ്ദുള്ള പേരാമ്പ്ര ലഹരി വിരുദ്ധ സന്ദേശവും നൽകി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, അർജ്ജുൻ കറ്റയാട്ട്, ഐആർഎംയു ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുളള വാളൂർ, പി.കെ.സുരേഷ് നൊച്ചാട്, പി.സി.സുരേന്ദ്രനാഥ്, അനിൽ കുമാർ പേരാമ്പ്ര, ശശി കിഴക്കൻ പേരാമ്പ്ര, രഘുനാഥ് പുറ്റാട്, രാഹുൽ ബി.നായർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80912/perampra-asp-vishnu-pradeep-ips-said-that-society-affected-by-drug-addiction-becomes-inactive-and-awareness-plays-a-vital-role-in-de-addiction)