---
title: "എതിരാളികൾ ഇല്ലാത്ത നേട്ടം നന്മണ്ട സരസ്വതി വിദ്യാമന്ദിറിന് സ്വന്തം "
english_title: "Saraswati Vidyamandir has the advantage of having no rivals "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80933/saraswati-vidyamandir-has-the-advantage-of-having-no-rivals"
published_at: "2022-11-18T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637788b0f247e_222222222222.jpg"
keywords: []
---

# എതിരാളികൾ ഇല്ലാത്ത നേട്ടം നന്മണ്ട സരസ്വതി വിദ്യാമന്ദിറിന് സ്വന്തം 

> **Lead Summary:** നന്മണ്ട:ബാലുശ്ശേരി സബ്ജില്ലാ കലോത്സവത്തിൽ സംസ്കൃതം ഹൈസ്കൂൾ വിഭാഗത്തിലും യു.പി.വിഭാഗത്തിലും പങ്കെടുക്കാൻ തുടങ്ങിയ കാലം മുതൽ ഓവറാൾ ചാമ്പ്യൻഷിപ്പ് നന്മണ്ട സരസ്വതി വിദ്യാമന്ദിറിന് സ്വന്തം. ഈ പ്രാവശ്യവും മത്സരങ്ങൾ അവസാനിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗത്തിലും യു.പി.വിഭാഗത്തിലും മറ്റ് സ്കൂളുകളെ ഏറെ പിന്നിലാക്കിക്കൊണ്ട് സരസ്വതി വിദ്യാമന്ദിർ ഇരട്ട നേട്ടം സ്വന്തമാക്കി. ജനറൽ വിഭാഗത്തിലും അഭിമാനാർഹമായ നേട്ടമാണ്ട്‌ വിദ്യാമന്ദിർ കരസ്ഥമാക്കിയത്. മോഹനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം എന്നീ മൂന്നിനങ്ങളിലും ഒന്നാം സ്ഥാനവും എഗ്രയിഡും നേടിക്കൊണ്ട് അനൈന പ്രദീപും സംസ്കൃതം എച്ച് എസ് വിഭാഗം നാടകത്തിലെ മികച്ച നടനായി എ.ജെ.അദ്വൈതും മികച്ച നടിയായി ശ്രീഭദ്ര അനീഷും അർഹത നേടി.

## Article Content

നന്മണ്ട:ബാലുശ്ശേരി സബ്ജില്ലാ കലോത്സവത്തിൽ സംസ്കൃതം ഹൈസ്കൂൾ വിഭാഗത്തിലും യു.പി.വിഭാഗത്തിലും പങ്കെടുക്കാൻ തുടങ്ങിയ കാലം മുതൽ ഓവറാൾ ചാമ്പ്യൻഷിപ്പ് നന്മണ്ട സരസ്വതി വിദ്യാമന്ദിറിന് സ്വന്തം. ഈ പ്രാവശ്യവും മത്സരങ്ങൾ അവസാനിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗത്തിലും യു.പി.വിഭാഗത്തിലും മറ്റ് സ്കൂളുകളെ ഏറെ പിന്നിലാക്കിക്കൊണ്ട് സരസ്വതി വിദ്യാമന്ദിർ ഇരട്ട നേട്ടം സ്വന്തമാക്കി. ജനറൽ വിഭാഗത്തിലും അഭിമാനാർഹമായ നേട്ടമാണ്ട്‌ വിദ്യാമന്ദിർ കരസ്ഥമാക്കിയത്. മോഹനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം എന്നീ മൂന്നിനങ്ങളിലും ഒന്നാം സ്ഥാനവും എഗ്രയിഡും നേടിക്കൊണ്ട് അനൈന പ്രദീപും സംസ്കൃതം എച്ച് എസ് വിഭാഗം നാടകത്തിലെ മികച്ച നടനായി എ.ജെ.അദ്വൈതും മികച്ച നടിയായി ശ്രീഭദ്ര അനീഷും അർഹത നേടി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80933/saraswati-vidyamandir-has-the-advantage-of-having-no-rivals)