---
title: "ബാലുശ്ശേരി ഉപജില്ല കലോത്സവം;നന്മണ്ട ഹയർസെക്കൻഡറി സ്കൂളിന് വൻ നേട്ടം"
english_title: "Balussery subdistrict Kalotsavam Nanmanda Higher Secondary School is a big achievement"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80978/balussery-subdistrict-kalotsavam-nanmanda-higher-secondary-school-is-a-big-achievement"
published_at: "2022-11-18T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6377b928b37bb_.jpg"
keywords: []
---

# ബാലുശ്ശേരി ഉപജില്ല കലോത്സവം;നന്മണ്ട ഹയർസെക്കൻഡറി സ്കൂളിന് വൻ നേട്ടം

> **Lead Summary:** നന്മണ്ട:ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 201 പോയിന്റോടെ നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാംമ്പ്യൻമാരായി.രണ്ടാം സ്ഥാനത്ത് 178 പോയിന്റോടെ കോക്കല്ലൂർ ജി.എച്ച്.എസ്.എസും മൂന്നാം സ്ഥാനത്ത് 172 പോയിന്റോടെ ജി.ജി.എച്ച്.എസ്. എസ് ബാലുശ്ശേരിയും കരസ്ഥമാക്കി.ഹയർ സെക്കൻഡറി വിഭാഗത്തിൽ 240 പോയിന്റോടെ ജി.ജി. എച്ച്.എസ്.എസ് ബാലുശ്ശേരി ഓവറോൾ ചാംമ്പ്യൻമാരായി.രണ്ടാം സ്ഥാനത്ത് പാലോറ ഹയർ സെക്കൻഡറിയും , മൂന്നാം സ്ഥാനത്ത് നന്മണ്ട ഹയർസെക്കൻഡറി സ്കൂളും എത്തി. അറബിക് സാഹിത്യോത്സവത്തിൽ എച്ച്.എസ്. വിഭാഗത്തിലും നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം പൂനൂർ ജി.എച്ച്.എസ്,മൂന്നാം സ്ഥാനം ജി.ജി.എച്ച്. എസ്.എസ് ബാലുശ്ശേരി എന്നിവർക്കാണ്. സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നന്മണ്ട സരസ്വതി വിദ്യാമന്ദിർ നേടിയപ്പോൾ നന്മണ്ട എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തെത്തി.മൂന്നാം സ്ഥാനം പൂനൂർ എച്ച്.എസ്.എസ് നേടി. യു.പി വിഭാഗത്തിൽ 80 പോയിന്റോടെ ഉള്ള്യേരി എ.യു.പി ചാംമ്പ്യൻമാരായി.76 പോയിന്റുകൾ വീതം നേടി പൂനൂർ ജി.യു.പിയും പിസി പാലം ജി.എം.യു.പിയും രണ്ടാം സ്ഥാനം പങ്കിട്ടു.പി.സി പാലം എ.യു.പിക്കാണ് മൂന്നാം സ്ഥാനം. എൽ.പി വിഭാഗത്തിൽ കരുമല ഇൻഡസ് സ്കൂൾ ചാംമ്പ്യൻമാരായി.രണ്ടാം സ്ഥാനത്ത് ശിവപുരം എസ്.എം.എ.യു.പി, മൂന്നാം സ്ഥാനം പി.സി പാലം എ.യു.പി സ്കൂളും കരസ്ഥമാക്കി.

## Article Content

നന്മണ്ട:ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 201 പോയിന്റോടെ നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാംമ്പ്യൻമാരായി.രണ്ടാം സ്ഥാനത്ത് 178 പോയിന്റോടെ കോക്കല്ലൂർ ജി.എച്ച്.എസ്.എസും മൂന്നാം സ്ഥാനത്ത് 172 പോയിന്റോടെ ജി.ജി.എച്ച്.എസ്. എസ് ബാലുശ്ശേരിയും കരസ്ഥമാക്കി.ഹയർ സെക്കൻഡറി വിഭാഗത്തിൽ 240 പോയിന്റോടെ ജി.ജി. എച്ച്.എസ്.എസ് ബാലുശ്ശേരി ഓവറോൾ ചാംമ്പ്യൻമാരായി.രണ്ടാം സ്ഥാനത്ത് പാലോറ ഹയർ സെക്കൻഡറിയും , മൂന്നാം സ്ഥാനത്ത് നന്മണ്ട ഹയർസെക്കൻഡറി സ്കൂളും എത്തി. അറബിക് സാഹിത്യോത്സവത്തിൽ എച്ച്.എസ്. വിഭാഗത്തിലും നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം പൂനൂർ ജി.എച്ച്.എസ്,മൂന്നാം സ്ഥാനം ജി.ജി.എച്ച്. എസ്.എസ് ബാലുശ്ശേരി എന്നിവർക്കാണ്. സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നന്മണ്ട സരസ്വതി വിദ്യാമന്ദിർ നേടിയപ്പോൾ നന്മണ്ട എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തെത്തി.മൂന്നാം സ്ഥാനം പൂനൂർ എച്ച്.എസ്.എസ് നേടി. യു.പി വിഭാഗത്തിൽ 80 പോയിന്റോടെ ഉള്ള്യേരി എ.യു.പി ചാംമ്പ്യൻമാരായി.76 പോയിന്റുകൾ വീതം നേടി പൂനൂർ ജി.യു.പിയും പിസി പാലം ജി.എം.യു.പിയും രണ്ടാം സ്ഥാനം പങ്കിട്ടു.പി.സി പാലം എ.യു.പിക്കാണ് മൂന്നാം സ്ഥാനം. എൽ.പി വിഭാഗത്തിൽ കരുമല ഇൻഡസ് സ്കൂൾ ചാംമ്പ്യൻമാരായി.രണ്ടാം സ്ഥാനത്ത് ശിവപുരം എസ്.എം.എ.യു.പി, മൂന്നാം സ്ഥാനം പി.സി പാലം എ.യു.പി സ്കൂളും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80978/balussery-subdistrict-kalotsavam-nanmanda-higher-secondary-school-is-a-big-achievement)