---
title: " യൂത്ത് കോൺഗ്രസ് കമ്മിറ്റി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു"
english_title: "The Youth Congress Committee organized a souhrudha football match"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/81137/the-youth-congress-committee-organized-a-souhrudha-football-match"
published_at: "2022-11-19T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637912f2a3ddf_22222222222.jpg"
keywords: []
---

#  യൂത്ത് കോൺഗ്രസ് കമ്മിറ്റി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** പൂനൂർ:അത്തറിന്റെ മണമുള്ള ഖത്തറിന്റെ മണ്ണിൽ ലോകം ഒത്തുചേരുന്ന ഫുട്ബോൾ മാമങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിനില്‍ക്കേ യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു നിയോജകമണ്ഡലം കമ്മിറ്റികൾ മാറ്റുരച്ച മത്സരം എൻഎസ് യു (ഐ) ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്&nbsp; ഉദ്ഘാടനം ചെയ്തു. മത്സരവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്&nbsp; ടി.എം.വരുൺ കുമാർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വൈശാഖ് കണ്ണോറ, ഫായിസ് നടുവണ്ണൂർ, അഭിജിത്ത് ഉണ്ണികുളം, അതുൽ ഇയ്യാട്, ഭഗിഷ് ലാൽ, രജീഷ് ശിവപുരം എന്നിവർ സംസാരിച്ചു.

## Article Content

പൂനൂർ:അത്തറിന്റെ മണമുള്ള ഖത്തറിന്റെ മണ്ണിൽ ലോകം ഒത്തുചേരുന്ന ഫുട്ബോൾ മാമങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിനില്‍ക്കേ യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു നിയോജകമണ്ഡലം കമ്മിറ്റികൾ മാറ്റുരച്ച മത്സരം എൻഎസ് യു (ഐ) ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്&nbsp; ഉദ്ഘാടനം ചെയ്തു. മത്സരവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്&nbsp; ടി.എം.വരുൺ കുമാർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വൈശാഖ് കണ്ണോറ, ഫായിസ് നടുവണ്ണൂർ, അഭിജിത്ത് ഉണ്ണികുളം, അതുൽ ഇയ്യാട്, ഭഗിഷ് ലാൽ, രജീഷ് ശിവപുരം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/81137/the-youth-congress-committee-organized-a-souhrudha-football-match)