---
title: "അത്തോളി ഹൈസ്കൂളിൽ 1982 എസ്എസ്എൽസി ബാച്ച് ഗ്രീൻ ടീച്ചേഴ്സ് ബോർഡുകൾ നൽകി "
english_title: "Atholi High School was awarded the 1982 SSLC Batch Green Teacher Boards"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/8146/atholi-high-school-was-awarded-the-1982-sslc-batch-green-teacher-boards"
published_at: "2021-10-31T11:44:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/617e3472b211e_watermark.jpg"
keywords: []
---

# അത്തോളി ഹൈസ്കൂളിൽ 1982 എസ്എസ്എൽസി ബാച്ച് ഗ്രീൻ ടീച്ചേഴ്സ് ബോർഡുകൾ നൽകി 

> **Lead Summary:** അത്തോളി: അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച പുതിയ ബ്ലോക്കിലെ മുഴുവൻ ക്ലാസ് മുറികളിലേക്കും ആവശ്യമായ ഗ്രീൻ ടീച്ചേഴ്സ് ബോർഡ് സ്കൂളിനു കൈമാറി.

## Article Content

അത്തോളി: അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച പുതിയ ബ്ലോക്കിലെ മുഴുവൻ ക്ലാസ് മുറികളിലേക്കും ആവശ്യമായ ഗ്രീൻ ടീച്ചേഴ്സ് ബോർഡ് സ്കൂളിനു കൈമാറി.

അത്തോളി ഹൈസ്കൂളിൽ നിന്നും 1982 വർഷം എസ്എസ്എൽസി കഴിഞ്ഞവരുടെ കൂട്ടായ്മയായ ക്ലാസ് മേറ്റ്സ് 82 എന്ന കൂട്ടായ്മയാണ് വിദ്യാലയത്തിന് അറടി നീളവും നാലടി വീതിയിലുമുള്ള ഗ്രീൻ ടീച്ചേഴ്സ് ബോർഡുകൾ നൽകാൻ തയ്യാറായത്.

മൊത്തം 17 ക്ലാസ് മുറികളിലേക്ക് ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് ബോർഡുകൾ നൽകിയത്. ക്ലാസ്മേറ്റ്സ് സെക്രട്ടറി ബാലു അത്തോളി സ്കൂൾ പ്രധാനാധ്യാപിക ലത കാരാടിയ്ക്ക് ബോർഡുകൾ കൈമാറി.

ചടങ്ങിൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ കെ.പി. ഷിബു, വൊക്കേഷണൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ കനക, ഡെപ്യൂട്ടി എച്ച്എം ടി. ഷീല, സ്റ്റാഫ് സെക്രട്ടറി ടി.വി. ശശി, പിടിഎ ഭാരവാഹി പ്രദീപ്, പൂർവ്വ വിദ്യാർത്ഥി കോർഡിനേറ്റർ പി.ബി. നിഷ എന്നിവർ സംസാരിച്ചു.

കെ. അബ്ദുൽ ജലീൽ അധ്യക്ഷനായി. ടി.കെ. ഗോകുൽദാസ് സ്വാഗതവും ടി.പി. പ്രകാശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/8146/atholi-high-school-was-awarded-the-1982-sslc-batch-green-teacher-boards)