---
title: "ഏഴു ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി"
english_title: "The housewife who went missing seven days ago has been found"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/822/the-housewife-who-went-missing-seven-days-ago-has-been-found"
published_at: "2021-10-02T15:44:00+05:30"
category: "Balussery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6158311881a06_NEW PIC.jpg"
keywords: []
---

# ഏഴു ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി

> **Lead Summary:** **കോടഞ്ചേരി**: ഏഴു ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി.

## Article Content

**കോടഞ്ചേരി**: ഏഴു ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി.

കോടഞ്ചേരി തെയ്യപ്പാറയില്‍ നിന്ന് കാണാതായ ഏലിയാമ്മയെയാണ് (78) കണ്ടെത്തിയത്.

വീടിന്റെ രണ്ട് കിലോമീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് ഏലിയാമ്മയെ അവശ നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സേനകളും നാട്ടുകാരും ഇന്ന് രാവിലെ മുതല്‍ വീട്ടമ്മയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിവരുകയായിരുന്നു.

തേവര്‍മലയില്‍ കടുവപൊത്തിന് സമീപത്ത് നിന്നാണ് വീട്ടമ്മയെ കണ്ടെത്തിയത്. അവശനിലയിലായ വീട്ടമ്മയെ ഉടന്‍ തന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/822/the-housewife-who-went-missing-seven-days-ago-has-been-found)