---
title: "വേറിട്ട പരിപാടികളുമായി പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍"
english_title: "Palora Higher Secondary School conduct different programs"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/8472/palora-higher-secondary-school-conduct-different-programs"
published_at: "2021-11-02T10:54:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6180cc2c30786_WATERMARK.JPG"
keywords: []
---

# വേറിട്ട പരിപാടികളുമായി പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

> **Lead Summary:** ** ഉള്ളിയേരി**: കോവിസ് പ്രതിസന്ധിക്കാലശേഷം പുതിയ വിദ്യാലയവര്‍ഷത്തിന് തുടക്കമായപ്പോള്‍ പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചത് വേറിട്ട പരിപാടികള്‍. വിദ്യാലയത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ എവൈക്കിന്റ ലോഗോ പ്രകാശനം എഡ്യു മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ യു.കെ. നാസര്‍ നിര്‍വഹിച്ചു.

## Article Content

** ഉള്ളിയേരി**: കോവിസ് പ്രതിസന്ധിക്കാലശേഷം പുതിയ വിദ്യാലയവര്‍ഷത്തിന് തുടക്കമായപ്പോള്‍ പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചത് വേറിട്ട പരിപാടികള്‍. വിദ്യാലയത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ എവൈക്കിന്റ ലോഗോ പ്രകാശനം എഡ്യു മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ യു.കെ. നാസര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ഷാജി പാറക്കല്‍, സ്‌ക്കൂള്‍ പ്രധാന അധ്യാപകന്‍, പിടിഎ അംഗം റഷീദ , കെ.എം. എന്നിവര്‍ പങ്കുചേര്‍ന്നു. മാറുന്ന വിദ്യാലയ സങ്കല്‍പ്പം എന്ന വിഷയത്തെ ആസ്പദമാക്കി എഡ്യു മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ യു.കെ നാസര്‍ കോവിഡാനന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി.

സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.കെ. സത്യേന്ദ്രന്‍ അധ്യക്ഷനായി. പി. സതീഷ് കുമാര്‍ സ്വാഗതവും അന്‍വര്‍ പി.ടി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/8472/palora-higher-secondary-school-conduct-different-programs)