---
title: "കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി"
english_title: "A labor registration camp was conducted under the leadership of the Kerala State Traders and Entrepreneurs Committee   "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/84849/a-labor-registration-camp-was-conducted-under-the-leadership-of-the-kerala-state-traders-and-entrepreneurs-committee"
published_at: "2022-12-12T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63971dde19649_111111111111111.jpg"
keywords: []
---

# കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

> **Lead Summary:** ബാലുശ്ശേരി:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.കൊയിലാണ്ടി അസിസ്റ്റന്റ് ലേബർ ഓഫീസിലെ

## Article Content

ബാലുശ്ശേരി:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.കൊയിലാണ്ടി അസിസ്റ്റന്റ് ലേബർ ഓഫീസിലെ

ഉദ്യോഗസ്ഥർ ക്യാമ്പിൽ പങ്കെടുത്തു. ബാലുശ്ശേരി ബസ്റ്റാൻഡ് പരിസരത്ത് വെച്ചു നടന്ന

ക്യാമ്പിൽ നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്തു. നിലവിലുള്ള രജിസ്ട്രേഷൻ

പുതുക്കുകയും ലേബർ രജിസ്ട്രേഷൻ ഇല്ലാത്തവർ പുതിയതായി രജിസ്റ്റർ ചെയ്യുകയും

ചെയ്തു.  പരിപാടിക്ക് വ്യാപാരി വ്യവസായി സമിതി മേഖലാ സെക്രട്ടറി പി.ആർ.രഘുത്തമൻ, സി.എം.സന്തോഷ്,

പി.പി.വിജയൻ, ഷാജി വീര്യമ്പ്രം, ടി.കെ.പ്രദീപൻ, പി.കെ.ഷാജി തുടങ്ങിയവര്‍ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/84849/a-labor-registration-camp-was-conducted-under-the-leadership-of-the-kerala-state-traders-and-entrepreneurs-committee)