---
title: "അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Kitchen yard chicken rearing project inaugurated "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/85618/kitchen-yard-chicken-rearing-project-inaugurated"
published_at: "2022-12-16T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c6d7b59d8e_111111.jpg"
keywords: []
---

# അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി പ്രസിഡന്റ് ടി.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആനുകൂല്യം നൽകുന്നത്. 208 ഗുണഭോക്താക്കൾക്ക് ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 25 മുട്ടക്കോഴികളെ വീതമാണ് വിതരണം ചെയ്യുന്നത്. മുട്ടയുല്പാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ഈ പദ്ധതിയിൽ എല്ലാ വാർഡിലെയും ഗുണഭോക്താക്കൾക്ക് കോഴികളെ നൽകുന്നുണ്ട്. ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സുധീഷ് ചെറുവത്ത്, സദാനന്ദൻ പാറക്കൽ, സുരേന്ദ്രൻ മാസ്റ്റർ, കെ.കെ.സൗദ, ഡോ പി.പി. ബിനീഷ് എന്നിവർ സംസാരിച്ചു.

## Article Content

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി പ്രസിഡന്റ് ടി.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആനുകൂല്യം നൽകുന്നത്. 208 ഗുണഭോക്താക്കൾക്ക് ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 25 മുട്ടക്കോഴികളെ വീതമാണ് വിതരണം ചെയ്യുന്നത്. മുട്ടയുല്പാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ഈ പദ്ധതിയിൽ എല്ലാ വാർഡിലെയും ഗുണഭോക്താക്കൾക്ക് കോഴികളെ നൽകുന്നുണ്ട്. ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സുധീഷ് ചെറുവത്ത്, സദാനന്ദൻ പാറക്കൽ, സുരേന്ദ്രൻ മാസ്റ്റർ, കെ.കെ.സൗദ, ഡോ പി.പി. ബിനീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/85618/kitchen-yard-chicken-rearing-project-inaugurated)