---
title: "കെ എസ് എസ് പിഎ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി പെൻഷൻദിനം ആചരിച്ചു"
english_title: "KSSPA Balussery Constituency Committee celebrated Pension Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/85896/ksspa-balussery-constituency-committee-celebrated-pension-day"
published_at: "2022-12-18T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639eb6bf8a250_3333333333.jpg"
keywords: []
---

# കെ എസ് എസ് പിഎ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി പെൻഷൻദിനം ആചരിച്ചു

> **Lead Summary:** ബാലുശ്ശേരി:കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ -17 പെൻഷൻദിനമായി ആചരിച്ചു.ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് ഭവനിൽ വെച്ച് ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് എ.കെ.രാധാകൃഷ്ണൻമാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട് പെൻഷൻ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പെൻഷൻ ആരുടേയും ഔദാര്യമല്ലെന്നും അത് ഓരോ പെൻഷൻകാരന്റെയും അവകാശമാണെന്നും അത്തരം കാര്യങ്ങൾ തടഞ്ഞുവെക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. തദവസരത്തിൽ നിയോജകമണ്ഡലം സെക്രട്ടറി വി.സി ശിവദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലൻ പാറക്കൽ, ബേബി തേക്കാനം, കെ. ഭാസ്കരൻ കിണറുള്ളത്തിൽ, സി.കുഞ്ഞികൃഷ്ണൻനായർ, എം.രാജൻ, പി.കെ.സജീവൻ, സി.കെ.രാമചന്ദ്രൻ, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടുമാരായ പി.കെ.സുനിൽകുമാർ, പി.പ്രദീപ്കുമാർ, സി. വിശ്വനാഥൻനായർ, മണ്ഡലം പ്രസിഡണ്ടുമാരായ വി.ടി.ഉണ്ണിമാധവൻ, കെ. കെ.ബാലകൃഷ്ണൻ, രമേശ്‌ വലിയാറമ്പത്ത്, ചെറിയാൻ അറക്കൽ, വി. സി.ബാബുരാജ്, പി.പി.സുരേഷ് തുടങ്ങിയർ സംസാരിച്ചു.

## Article Content

ബാലുശ്ശേരി:കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ -17 പെൻഷൻദിനമായി ആചരിച്ചു.ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് ഭവനിൽ വെച്ച് ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് എ.കെ.രാധാകൃഷ്ണൻമാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട് പെൻഷൻ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പെൻഷൻ ആരുടേയും ഔദാര്യമല്ലെന്നും അത് ഓരോ പെൻഷൻകാരന്റെയും അവകാശമാണെന്നും അത്തരം കാര്യങ്ങൾ തടഞ്ഞുവെക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. തദവസരത്തിൽ നിയോജകമണ്ഡലം സെക്രട്ടറി വി.സി ശിവദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലൻ പാറക്കൽ, ബേബി തേക്കാനം, കെ. ഭാസ്കരൻ കിണറുള്ളത്തിൽ, സി.കുഞ്ഞികൃഷ്ണൻനായർ, എം.രാജൻ, പി.കെ.സജീവൻ, സി.കെ.രാമചന്ദ്രൻ, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടുമാരായ പി.കെ.സുനിൽകുമാർ, പി.പ്രദീപ്കുമാർ, സി. വിശ്വനാഥൻനായർ, മണ്ഡലം പ്രസിഡണ്ടുമാരായ വി.ടി.ഉണ്ണിമാധവൻ, കെ. കെ.ബാലകൃഷ്ണൻ, രമേശ്‌ വലിയാറമ്പത്ത്, ചെറിയാൻ അറക്കൽ, വി. സി.ബാബുരാജ്, പി.പി.സുരേഷ് തുടങ്ങിയർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/85896/ksspa-balussery-constituency-committee-celebrated-pension-day)