---
title: "വിദ്യാലയ വികസനത്തിനായി സാമൂഹ്യ കൂട്ടായ്മ"
english_title: "Community association for school development "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86153/community-association-for-school-development"
published_at: "2022-12-19T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a07d3cb66df_42222222222.jpg"
keywords: []
---

# വിദ്യാലയ വികസനത്തിനായി സാമൂഹ്യ കൂട്ടായ്മ

> **Lead Summary:** ബാലുശ്ശേരി: മണ്ണാംപൊയിൽ ജി എൽ പി സ്കൂളിന് സ്വന്തമായ ഭൂമിയും ഭൗതിക സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി പൂർവ വിദ്യാർഥികളും പൂർവ അധ്യാപകരും നാട്ടുകാരും വിദ്യാലയ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. ഈ സൗഹൃദസംഗമം&nbsp; എംഎൽഎ അഡ്വ.കെ.എം.സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ എൽഎസ്എസ് ജേതാവിനുള്ള അനുമോദനം കൂടാതെ വികസന ഫണ്ടിലേക്കുള്ള ഫണ്ട് സമാഹരണ ഉദ്ഘാടനവും മാസ്റ്റർ പ്ലാൻ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഉദ്ഘാടന സമയത്തു തന്നെ നാലേമുക്കാൽ ലക്ഷം രൂപ വാഗ്ദത്തം ചെയ്യപ്പെട്ടു. ബലുശ്ശേരി ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിജയികൾക്കുള്ള ക്യാഷ് അവാർഡ് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉമ മഠത്തിലും&nbsp; വിവിധ മേളകളിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ ബാലുശ്ശേരി എ ഇ ഒ പി.ഗീതയും നിര്‍വഹിച്ചു.യോഗത്തിൽ ഗ്രാമപ‍ഞ്ചായത്ത് അംഗം വത്സല കാറളം കണ്ടി, പിടിഎ പ്രസിഡണ്ട് എ.കെ.അബ്ദു സമദ്, എം.കെ.സിജു, പി.സുധാകരൻ മാസ്റ്റർ, വി.ടി.ഉണ്ണിമാധവൻ മാസ്റ്റർ, പി.കെ.ബാലകൃഷ്ണൻ, സി.ഷീബ, ടി.രമ്യശ്രീ എന്നിവർ സംസാരിച്ചു. യോഗത്തിൽ ഹെഡ്‍മാസ്റ്റർ പി.കെ.ബാലകൃഷ്ണൻ&nbsp; സ്വാഗതവും പി.കെ.ശശിധരൻ നന്ദിയും രേഖപ്പെടുത്തി.

## Article Content

ബാലുശ്ശേരി: മണ്ണാംപൊയിൽ ജി എൽ പി സ്കൂളിന് സ്വന്തമായ ഭൂമിയും ഭൗതിക സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി പൂർവ വിദ്യാർഥികളും പൂർവ അധ്യാപകരും നാട്ടുകാരും വിദ്യാലയ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. ഈ സൗഹൃദസംഗമം&nbsp; എംഎൽഎ അഡ്വ.കെ.എം.സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ എൽഎസ്എസ് ജേതാവിനുള്ള അനുമോദനം കൂടാതെ വികസന ഫണ്ടിലേക്കുള്ള ഫണ്ട് സമാഹരണ ഉദ്ഘാടനവും മാസ്റ്റർ പ്ലാൻ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഉദ്ഘാടന സമയത്തു തന്നെ നാലേമുക്കാൽ ലക്ഷം രൂപ വാഗ്ദത്തം ചെയ്യപ്പെട്ടു. ബലുശ്ശേരി ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിജയികൾക്കുള്ള ക്യാഷ് അവാർഡ് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉമ മഠത്തിലും&nbsp; വിവിധ മേളകളിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ ബാലുശ്ശേരി എ ഇ ഒ പി.ഗീതയും നിര്‍വഹിച്ചു.യോഗത്തിൽ ഗ്രാമപ‍ഞ്ചായത്ത് അംഗം വത്സല കാറളം കണ്ടി, പിടിഎ പ്രസിഡണ്ട് എ.കെ.അബ്ദു സമദ്, എം.കെ.സിജു, പി.സുധാകരൻ മാസ്റ്റർ, വി.ടി.ഉണ്ണിമാധവൻ മാസ്റ്റർ, പി.കെ.ബാലകൃഷ്ണൻ, സി.ഷീബ, ടി.രമ്യശ്രീ എന്നിവർ സംസാരിച്ചു. യോഗത്തിൽ ഹെഡ്‍മാസ്റ്റർ പി.കെ.ബാലകൃഷ്ണൻ&nbsp; സ്വാഗതവും പി.കെ.ശശിധരൻ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86153/community-association-for-school-development)