---
title: "എബിസി (ആനിമൽ ബർത്ത് കൺട്രോൾ) സെന്റർ ഉദ്ഘാടനം ചെയ്തു"
english_title: "ABC (Animal Birth Control) Center inaugurated "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86232/abc-animal-birth-control-center-inaugurated"
published_at: "2022-12-20T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a146d49c706_.jpg"
keywords: []
---

# എബിസി (ആനിമൽ ബർത്ത് കൺട്രോൾ) സെന്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ബാലുശ്ശേരി:തെരുവുനായ ശല്യം കുറക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് വട്ടോളി ബസാർ മൃഗാശുപത്രിക്കു സമീപം നിർമ്മിച്ച എബിസി (ആനിമൽ ബർത്ത് കൺട്രോൾ) സെന്റർ പ്രവർത്തനം ആരംഭിച്ചു.82 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കേന്ദ്രത്തിൽ ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കെ.എം.സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷനായി. നാല് ഓപ്പറേഷൻ ടേബിളുകളോടു കൂടിയ ഒരു ഓപ്പറേഷൻ തിയേറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് കെയർ യൂണിറ്റുകൾ, സി സി ടിവി നിരീക്ഷണ സംവിധാനം, ഓഫീസ്റും, സ്റ്റോർറും, ശാസ്ത്രക്രിയ ഉപകരണങ്ങളുടെ അണുനശീകരണ സംവിധാനങ്ങൾ എന്നിവ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. നാല് ഡോക്ടർമാർ, രണ്ട് ഡോഗ് ഹാന്റിലേസ്, നാല് ഡോഗ് ക്യാച്ചേഴ്സ്, ശുചീകരണ പ്രവർത്തകർ,മറ്റ് സഹായികൾ എന്നിവരെയും കേന്ദ്രത്തിൽ നിയമിച്ചു. തെരുവുനായകളെ എ ബി സി സെന്ററിലെത്തിച്ച് വന്ധ്യംകരിക്കും. സെന്ററിന്റെ പ്രവർത്തനം കഴിഞ്ഞ ഒന്നിന് തുടങ്ങിയിരുന്നു. ഇതുവരെ 17 തെരുവു നായകളെ വന്ധ്യംകരിച്ചു. ശാസ്ത്രക്രിയക്കു ശേഷം ആൺ നായകളെ നാലു ദിവസവും പെൺ നായ കളെ അഞ്ചു ദിവസവും നിരീക്ഷണത്തിൽ വെച്ച് അവയെ പിടിച്ച സ്ഥലത്തു തന്നെ കൊണ്ടുവിടും. ഒരു തെരുവുനായക്ക് 300 രൂപ നിരക്കിൽ കേന്ദ്രത്തിൽ എത്തിക്കാനാണ് കരാർ. ജില്ലയിലെ 70 പഞ്ചായത്തുകൾ ഒരു ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും ഈ വർഷം എബിസി പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. ഈ വിഹിതം ഉപയോഗിച്ച് വടകര, കായക്കൊടി എന്നിവിടങ്ങളിൽ ഉടൻ സെന്ററുകൾ ആരംഭിക്കും. പദ്ധതിയുടെ പ്രവർത്തനത്തിനായി ജില്ലാ പഞ്ചായത്ത് മേധാവി ചെയർമാനായും ആരോഗ്യ വകുപ്പ് മൃഗസംരക്ഷണ വകുപ്പ് എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ, വെറ്ററിനറി ഡോക്ടർ, മൃഗസംരക്ഷണ സംഘടനയിലുള്ളവർ എന്നിവരടങ്ങുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.ഷാജി റിപ്പോർട്ട് വതരിപ്പിച്ചു. വി.പി.ജമീല, കെ.വി.റീന, എൻ.എം.വിമല, വി.എം.കുട്ടികൃഷ്ണൻ, നാസർ എസ്റ്റേറ്റ് മുക്ക്, എ.ഗോപകുമാർ, ഇസ്മയിൽ കുറുമ്പൊയിൽ, ഫൈസൽ എടവന എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്&nbsp; ഷീജ ശശി സ്വാഗതവും സീനിയർ വെറ്ററിനറി സർജൻ ഡോ.എ.ജെ.ജോയ് നന്ദിയും പറഞ്ഞു.

## Article Content

ബാലുശ്ശേരി:തെരുവുനായ ശല്യം കുറക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് വട്ടോളി ബസാർ മൃഗാശുപത്രിക്കു സമീപം നിർമ്മിച്ച എബിസി (ആനിമൽ ബർത്ത് കൺട്രോൾ) സെന്റർ പ്രവർത്തനം ആരംഭിച്ചു.82 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കേന്ദ്രത്തിൽ ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കെ.എം.സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷനായി. നാല് ഓപ്പറേഷൻ ടേബിളുകളോടു കൂടിയ ഒരു ഓപ്പറേഷൻ തിയേറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് കെയർ യൂണിറ്റുകൾ, സി സി ടിവി നിരീക്ഷണ സംവിധാനം, ഓഫീസ്റും, സ്റ്റോർറും, ശാസ്ത്രക്രിയ ഉപകരണങ്ങളുടെ അണുനശീകരണ സംവിധാനങ്ങൾ എന്നിവ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. നാല് ഡോക്ടർമാർ, രണ്ട് ഡോഗ് ഹാന്റിലേസ്, നാല് ഡോഗ് ക്യാച്ചേഴ്സ്, ശുചീകരണ പ്രവർത്തകർ,മറ്റ് സഹായികൾ എന്നിവരെയും കേന്ദ്രത്തിൽ നിയമിച്ചു. തെരുവുനായകളെ എ ബി സി സെന്ററിലെത്തിച്ച് വന്ധ്യംകരിക്കും. സെന്ററിന്റെ പ്രവർത്തനം കഴിഞ്ഞ ഒന്നിന് തുടങ്ങിയിരുന്നു. ഇതുവരെ 17 തെരുവു നായകളെ വന്ധ്യംകരിച്ചു. ശാസ്ത്രക്രിയക്കു ശേഷം ആൺ നായകളെ നാലു ദിവസവും പെൺ നായ കളെ അഞ്ചു ദിവസവും നിരീക്ഷണത്തിൽ വെച്ച് അവയെ പിടിച്ച സ്ഥലത്തു തന്നെ കൊണ്ടുവിടും. ഒരു തെരുവുനായക്ക് 300 രൂപ നിരക്കിൽ കേന്ദ്രത്തിൽ എത്തിക്കാനാണ് കരാർ. ജില്ലയിലെ 70 പഞ്ചായത്തുകൾ ഒരു ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും ഈ വർഷം എബിസി പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. ഈ വിഹിതം ഉപയോഗിച്ച് വടകര, കായക്കൊടി എന്നിവിടങ്ങളിൽ ഉടൻ സെന്ററുകൾ ആരംഭിക്കും. പദ്ധതിയുടെ പ്രവർത്തനത്തിനായി ജില്ലാ പഞ്ചായത്ത് മേധാവി ചെയർമാനായും ആരോഗ്യ വകുപ്പ് മൃഗസംരക്ഷണ വകുപ്പ് എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ, വെറ്ററിനറി ഡോക്ടർ, മൃഗസംരക്ഷണ സംഘടനയിലുള്ളവർ എന്നിവരടങ്ങുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.ഷാജി റിപ്പോർട്ട് വതരിപ്പിച്ചു. വി.പി.ജമീല, കെ.വി.റീന, എൻ.എം.വിമല, വി.എം.കുട്ടികൃഷ്ണൻ, നാസർ എസ്റ്റേറ്റ് മുക്ക്, എ.ഗോപകുമാർ, ഇസ്മയിൽ കുറുമ്പൊയിൽ, ഫൈസൽ എടവന എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്&nbsp; ഷീജ ശശി സ്വാഗതവും സീനിയർ വെറ്ററിനറി സർജൻ ഡോ.എ.ജെ.ജോയ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86232/abc-animal-birth-control-center-inaugurated)