---
title: "ടി.കെ.ശ്രീധരൻ ദിനാചരണം അവിടനല്ലൂരിൽ ആചരിച്ചു"
english_title: "TK Sreedharan Day was observed at Avitanallur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86518/tk-sreedharan-day-was-observed-at-avitanallur"
published_at: "2022-12-21T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2f6ebcfaf1_.jpg"
keywords: []
---

# ടി.കെ.ശ്രീധരൻ ദിനാചരണം അവിടനല്ലൂരിൽ ആചരിച്ചു

> **Lead Summary:** കൂട്ടാലിട:സി.പി.ഐ.എം ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗവും ദീർഘകാലം കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.കെ.ശ്രീധരൻ ദിനാചരണം അവിടനല്ലൂരിൽ ആചരിച്ചു. രാവിലെ പതാക ഉയർത്തലും പ്രഭാതഭേരിയും നടത്തി. ടി.കെയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്ത അനുസ്മരണ സമ്മേളനത്തില്‍ പി.കെ.ഗംഗാധരൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.കെ.മുകുന്ദൻ,ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ്, എൻ.ആലി, പി.ബാലൻ നമ്പ്യാർ, എം.ചാന്ദ്രൻ, കെ.ശങ്കരൻ നമ്പൂതിരി, ഇ.ബാലൻ നായർ എന്നിവർ സംസാരിച്ചപരിപാടിയില്‍ ടി.ഷാജു സ്വാഗതം പറഞ്ഞു. 23ന് കൂട്ടാലിടയിൽ പ്രകടനവും പൊതു സമ്മേളനവും നടക്കും. സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

## Article Content

കൂട്ടാലിട:സി.പി.ഐ.എം ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗവും ദീർഘകാലം കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.കെ.ശ്രീധരൻ ദിനാചരണം അവിടനല്ലൂരിൽ ആചരിച്ചു. രാവിലെ പതാക ഉയർത്തലും പ്രഭാതഭേരിയും നടത്തി. ടി.കെയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്ത അനുസ്മരണ സമ്മേളനത്തില്‍ പി.കെ.ഗംഗാധരൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.കെ.മുകുന്ദൻ,ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ്, എൻ.ആലി, പി.ബാലൻ നമ്പ്യാർ, എം.ചാന്ദ്രൻ, കെ.ശങ്കരൻ നമ്പൂതിരി, ഇ.ബാലൻ നായർ എന്നിവർ സംസാരിച്ചപരിപാടിയില്‍ ടി.ഷാജു സ്വാഗതം പറഞ്ഞു. 23ന് കൂട്ടാലിടയിൽ പ്രകടനവും പൊതു സമ്മേളനവും നടക്കും. സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86518/tk-sreedharan-day-was-observed-at-avitanallur)