---
title: "നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമേച്വർ നാടക സങ്കേതത്തെ തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തില്‍ അച്ചുതൻ സ്മാരക കലാസമിതി"
english_title: "Achuthan Memorial Kala Samiti in a desperate attempt to recapture the lost amateur theater scene "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86523/achuthan-memorial-kala-samiti-in-a-desperate-attempt-to-recapture-the-lost-amateur-theater-scene"
published_at: "2022-12-21T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2fbcca739e_.jpg"
keywords: []
---

# നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമേച്വർ നാടക സങ്കേതത്തെ തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തില്‍ അച്ചുതൻ സ്മാരക കലാസമിതി

> **Lead Summary:** നടുവണ്ണൂര്‍:അച്ചുതൻ സ്മാരക കലാസമിതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമേച്വർ നാടക സങ്കേതത്തെ തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അതുപോലെ ലഹരി ഉപയോഗങ്ങൾക്കുമെതിരെ വിരൽ ചൂണ്ടുന്ന പ്രമേയവുമായി പുതിയ എഴുത്തുകാരൻ ശ്രീജേഷ് കാവിലിൻ്റെ രചനയിൽ യുവസംവിധായകന്‍ അഖിൽ തിരുവോടും കൂടാതെ എഎസ്കെഎസ് കലാകാരന്മാരും ചേർന്ന് അണിയിച്ചൊരുക്കുന്ന "വക്രഗണിതം" എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അകാലത്തിൽ അരങ്ങൊഴിഞ്ഞ നാടക പ്രതിഭ പി.ബാലകൃഷ്ണൻ്റെ അനുസ്മരണ ദിനമായ ഡിസമ്പർ 24 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് വെള്ളോട്ടങ്ങാടിയിൽ നാടകം അവതരിപ്പിക്കാനാണ് തീരുമാനം.

## Article Content

നടുവണ്ണൂര്‍:അച്ചുതൻ സ്മാരക കലാസമിതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമേച്വർ നാടക സങ്കേതത്തെ തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അതുപോലെ ലഹരി ഉപയോഗങ്ങൾക്കുമെതിരെ വിരൽ ചൂണ്ടുന്ന പ്രമേയവുമായി പുതിയ എഴുത്തുകാരൻ ശ്രീജേഷ് കാവിലിൻ്റെ രചനയിൽ യുവസംവിധായകന്‍ അഖിൽ തിരുവോടും കൂടാതെ എഎസ്കെഎസ് കലാകാരന്മാരും ചേർന്ന് അണിയിച്ചൊരുക്കുന്ന "വക്രഗണിതം" എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അകാലത്തിൽ അരങ്ങൊഴിഞ്ഞ നാടക പ്രതിഭ പി.ബാലകൃഷ്ണൻ്റെ അനുസ്മരണ ദിനമായ ഡിസമ്പർ 24 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് വെള്ളോട്ടങ്ങാടിയിൽ നാടകം അവതരിപ്പിക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86523/achuthan-memorial-kala-samiti-in-a-desperate-attempt-to-recapture-the-lost-amateur-theater-scene)