---
title: "പി.ബാലകൃഷ്ണൻ അനുസ്മരണം, സിപിഐ(എം)കുടുംബ സംഗമം "
english_title: "P. Balakrishnan Commemoration CPI (m) Family reunion "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86801/p-balakrishnan-commemoration-cpi-m-family-reunion"
published_at: "2022-12-23T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a53c28bd52b_.jpg"
keywords: []
---

# പി.ബാലകൃഷ്ണൻ അനുസ്മരണം, സിപിഐ(എം)കുടുംബ സംഗമം 

> **Lead Summary:** നടുവണ്ണൂർ: 1976 മുതൽ സിപിഐ (എം) അംഗം കർക സംഘം, പഞ്ചായത്ത് കമ്മറ്റി അംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലാ ജാഥ അംഗം, ദീർഘകാലം നടുവണ്ണൂർ ഗവ: ഹയർ സെക്കൻണ്ടറി സ്ക്കൂൾ പി.ടി.എ.പ്രസിഡണ്ട്, വാർഡ് വികസന സമിതി കൺവീനർ, കരുമ്പാപ്പൊയിൽ കുനിയിൽ താഴ പാഠ ശേഖര സമിതി കൺവീനർ, അച്ചുതൻ സ്മാരക കലാസമിതിയുടെ സ്ഥാപക പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച പി.ബാലകൃഷ്ണൻറ മൂന്നാമത് ചരമ വാർഷിക ദിനം ആചരിച്ചു.മണാട്ട് വീട്ടുമുറ്റത്ത് സംഘടിപ്പിച്ച സിപിഐ(എം) കുടുംബ സംഗമം സിഐടിയു ബാലുശ്ശേരി ഏരിയ സെക്രട്ടറി എം.വി. സദാനന്ദൻ ഉൽഘാടനം ചെയ്തു. എൻ.ആലി, ടി.പി.ദാമോദരൻ മാസ്റ്റർ&nbsp; എ.എം.ഗംഗാധരൻ, പി.വി.ശാന്ത എന്നിവർ സംസാരിച്ചു. എൻ.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ.വിനോദ് സ്വാഗതവും വി.എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. എല്‍എസ്എസ്, യുഎസ്എസ് വിജയികളെയും ഏഷ്യാനെറ്റ് സ്റ്റാർ സിംഗറെയും ചടങ്ങില്‍ ആദരിച്ചു. അസ്സൻ കോയ മണാട്ട്, കൊടൊളി ശ്രീധരൻ മാസ്റ്റർ എന്നിവർ ഉപഹാരങ്ങൾ നൽകി. തുടർന്ന് ബാലസംഘം കൂട്ടുകാർ " ഉണർത്ത് പാട്ട് " എന്ന നാടകം അവതരിപ്പിച്ചു.

## Article Content

നടുവണ്ണൂർ: 1976 മുതൽ സിപിഐ (എം) അംഗം കർക സംഘം, പഞ്ചായത്ത് കമ്മറ്റി അംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലാ ജാഥ അംഗം, ദീർഘകാലം നടുവണ്ണൂർ ഗവ: ഹയർ സെക്കൻണ്ടറി സ്ക്കൂൾ പി.ടി.എ.പ്രസിഡണ്ട്, വാർഡ് വികസന സമിതി കൺവീനർ, കരുമ്പാപ്പൊയിൽ കുനിയിൽ താഴ പാഠ ശേഖര സമിതി കൺവീനർ, അച്ചുതൻ സ്മാരക കലാസമിതിയുടെ സ്ഥാപക പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച പി.ബാലകൃഷ്ണൻറ മൂന്നാമത് ചരമ വാർഷിക ദിനം ആചരിച്ചു.മണാട്ട് വീട്ടുമുറ്റത്ത് സംഘടിപ്പിച്ച സിപിഐ(എം) കുടുംബ സംഗമം സിഐടിയു ബാലുശ്ശേരി ഏരിയ സെക്രട്ടറി എം.വി. സദാനന്ദൻ ഉൽഘാടനം ചെയ്തു. എൻ.ആലി, ടി.പി.ദാമോദരൻ മാസ്റ്റർ&nbsp; എ.എം.ഗംഗാധരൻ, പി.വി.ശാന്ത എന്നിവർ സംസാരിച്ചു. എൻ.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ.വിനോദ് സ്വാഗതവും വി.എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. എല്‍എസ്എസ്, യുഎസ്എസ് വിജയികളെയും ഏഷ്യാനെറ്റ് സ്റ്റാർ സിംഗറെയും ചടങ്ങില്‍ ആദരിച്ചു. അസ്സൻ കോയ മണാട്ട്, കൊടൊളി ശ്രീധരൻ മാസ്റ്റർ എന്നിവർ ഉപഹാരങ്ങൾ നൽകി. തുടർന്ന് ബാലസംഘം കൂട്ടുകാർ " ഉണർത്ത് പാട്ട് " എന്ന നാടകം അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86801/p-balakrishnan-commemoration-cpi-m-family-reunion)