---
title: "ബാലുശ്ശേരിയിലെ ഗതാഗത കുരുക്കഴിക്കാൻ പുതിയ പരിഷ്കാരം"
english_title: "New reforms to ease traffic jams in Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86850/new-reforms-to-ease-traffic-jams-in-balussery"
published_at: "2022-12-23T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a57dc5b350e_.jpg"
keywords: []
---

# ബാലുശ്ശേരിയിലെ ഗതാഗത കുരുക്കഴിക്കാൻ പുതിയ പരിഷ്കാരം

> **Lead Summary:** ബാലുശ്ശേരി:ബാലുശ്ശേരി ടൗണിൽ അനുഭവപ്പെടുന്ന ഗതാഗത ക്കുരുക്കിന് പരിഹാര ശ്രമവുമായി ട്രാഫിക് റഗുലേറ്ററി കമ്മിറ്റി.ഗതാഗതം സുഗമമാക്കുന്നതിന് താഴെപ്പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാന പാതയിൽ ഗുഡ്സ് വാഹനങ്ങൾ ചിറക്കൽകാവ് ക്ഷേത്രനട കഴിഞ്ഞ് കിഴക്ക് ഭാഗത്തേക്ക് തെക്കെ വരിയിൽ ഒറ്റവരിയായി മാത്രം പാർക്ക് ചെയ്യണം. ബാലുശ്ശേരി ചന്തക്ക്‌ സമീപത്തെ ഓട്ടോ പാർക്കിങ് 12 എണ്ണമായി പരിമിതപ്പെടുത്തി. ബാക്കിവരുന്നവ ബസ് സ്റ്റാൻഡിലെ പാർക്കിങ്ങിന്റെ പടിഞ്ഞാറ് വശത്തെ റോഡിന് സമീപം വരെ മാറ്റി പാർക്ക് ചെയ്യണം. പോസ്റ്റ് ഓഫീസ് റോഡ് ജങ്ഷനിലെ ബസ് സ്റ്റോപ്പ് അൽപ്പംകൂടി കിഴക്കോട്ട് മാറ്റി. ഇവിടെ വെയിറ്റിങ് ഷെഡ് നിർമിക്കും. ഓട്ടോറിക്ഷാ പെർമിറ്റുകൾ ഇലക്ട്രിക്, സിഎൻജി എന്നിവക്ക്‌ മാത്രമായി പരിമിതപ്പെടുത്തി. നിലവിൽ പെർമിറ്റുള്ളവ കൈമാറ്റം ചെയ്ത് പുതിയത് കൊടുക്കുമ്പോൾ അത്തരം വണ്ടികളുടെയും പാർക്കിങ് വൈകുണ്ഠത്തിൽ മാത്രമേ അനുവദിക്കൂ. കൈരളി റോഡ് ജങ്ഷനിൽ ഇരുഭാഗത്തും മെയിൻ റോഡിലേക്കുള്ള കാഴ്ച മറയ്ക്കുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ പിന്നോട്ട് മാറ്റും.

## Article Content

ബാലുശ്ശേരി:ബാലുശ്ശേരി ടൗണിൽ അനുഭവപ്പെടുന്ന ഗതാഗത ക്കുരുക്കിന് പരിഹാര ശ്രമവുമായി ട്രാഫിക് റഗുലേറ്ററി കമ്മിറ്റി.ഗതാഗതം സുഗമമാക്കുന്നതിന് താഴെപ്പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാന പാതയിൽ ഗുഡ്സ് വാഹനങ്ങൾ ചിറക്കൽകാവ് ക്ഷേത്രനട കഴിഞ്ഞ് കിഴക്ക് ഭാഗത്തേക്ക് തെക്കെ വരിയിൽ ഒറ്റവരിയായി മാത്രം പാർക്ക് ചെയ്യണം. ബാലുശ്ശേരി ചന്തക്ക്‌ സമീപത്തെ ഓട്ടോ പാർക്കിങ് 12 എണ്ണമായി പരിമിതപ്പെടുത്തി. ബാക്കിവരുന്നവ ബസ് സ്റ്റാൻഡിലെ പാർക്കിങ്ങിന്റെ പടിഞ്ഞാറ് വശത്തെ റോഡിന് സമീപം വരെ മാറ്റി പാർക്ക് ചെയ്യണം. പോസ്റ്റ് ഓഫീസ് റോഡ് ജങ്ഷനിലെ ബസ് സ്റ്റോപ്പ് അൽപ്പംകൂടി കിഴക്കോട്ട് മാറ്റി. ഇവിടെ വെയിറ്റിങ് ഷെഡ് നിർമിക്കും. ഓട്ടോറിക്ഷാ പെർമിറ്റുകൾ ഇലക്ട്രിക്, സിഎൻജി എന്നിവക്ക്‌ മാത്രമായി പരിമിതപ്പെടുത്തി. നിലവിൽ പെർമിറ്റുള്ളവ കൈമാറ്റം ചെയ്ത് പുതിയത് കൊടുക്കുമ്പോൾ അത്തരം വണ്ടികളുടെയും പാർക്കിങ് വൈകുണ്ഠത്തിൽ മാത്രമേ അനുവദിക്കൂ. കൈരളി റോഡ് ജങ്ഷനിൽ ഇരുഭാഗത്തും മെയിൻ റോഡിലേക്കുള്ള കാഴ്ച മറയ്ക്കുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ പിന്നോട്ട് മാറ്റും.

ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചർച്ചയിൽ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി, വാർഡ് അംഗങ്ങളായ ഹരീഷ് നന്ദനം, യു.കെ.വിജയൻ, എ.എം.വി.ഐ.മുഹാദ്, പൊലീസ് സബ്ഇന്‍സ്പക്റ്റര്‍ പി.റഫീഖ്, പൊതുമരാമത്ത് ഓവർസിയർ ബിജില തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86850/new-reforms-to-ease-traffic-jams-in-balussery)