---
title: "നന്മണ്ട ഈസ്റ്റ് എ.യു.പി സ്കൂൾ യു.എസ്.എസ്, എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും"
english_title: "Namanda East AUP School USS LSS Winners Congratulation and Christmas-New Year Celebration "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86852/namanda-east-aup-school-uss-lss-winners-congratulation-and-christmas-new-year-celebration"
published_at: "2022-12-23T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5802fa6ec5_.jpg"
keywords: []
---

# നന്മണ്ട ഈസ്റ്റ് എ.യു.പി സ്കൂൾ യു.എസ്.എസ്, എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും

> **Lead Summary:** നന്മണ്ട: യു.എസ്.എസ്, എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും നന്മണ്ട ഈസ്റ്റ് എയുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി എഇഒ. ഗീത മുഖ്യ പ്രഭാഷണം നടത്തി. സമ്മാനദാനം ചേളന്നൂർ ബിപിസി ഡോ: പി അഭിലാഷ് കുമാർ നിർവ്വഹിച്ചു. ഫിഫ ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു.പിടിഎ പ്രസിഡൻ്റ് പി.ടി.ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.ബീന സ്വാഗതം പറഞ്ഞു.നന്മണ്ട പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജിത കണ്ടികുന്നുമ്മൽ, ഗ്രാമപഞ്ചായത്ത് അംഗം ഇ.കെ.രാജീവൻ, സ്കൂൾ ലീഡർ പി.റിഹാൻ, സീനിയർ അസിസ്റ്റൻറ് എം.സ്.ഷീന, എസ്ആർജി കൺവീനർ ടി.ദേവദാസ് എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി എ.കെ.സജിലേഷ് നന്ദിയും പ്രകാശിപ്പിച്ചു.തുടർന്ന് ക്രിസ്മസ് നവവത്സര ആഘോഷത്തിൻ്റെ ഭാഗമായി പലഹാര മേള കുട്ടികളിൽ കൗതുകമുണർത്തി. കുട്ടികൾക്കും അതിഥികൾക്കും ഇതൊരു പുത്തൻ അനുഭവമായിമാറി.

## Article Content

നന്മണ്ട: യു.എസ്.എസ്, എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും നന്മണ്ട ഈസ്റ്റ് എയുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി എഇഒ. ഗീത മുഖ്യ പ്രഭാഷണം നടത്തി. സമ്മാനദാനം ചേളന്നൂർ ബിപിസി ഡോ: പി അഭിലാഷ് കുമാർ നിർവ്വഹിച്ചു. ഫിഫ ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു.പിടിഎ പ്രസിഡൻ്റ് പി.ടി.ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.ബീന സ്വാഗതം പറഞ്ഞു.നന്മണ്ട പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജിത കണ്ടികുന്നുമ്മൽ, ഗ്രാമപഞ്ചായത്ത് അംഗം ഇ.കെ.രാജീവൻ, സ്കൂൾ ലീഡർ പി.റിഹാൻ, സീനിയർ അസിസ്റ്റൻറ് എം.സ്.ഷീന, എസ്ആർജി കൺവീനർ ടി.ദേവദാസ് എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി എ.കെ.സജിലേഷ് നന്ദിയും പ്രകാശിപ്പിച്ചു.തുടർന്ന് ക്രിസ്മസ് നവവത്സര ആഘോഷത്തിൻ്റെ ഭാഗമായി പലഹാര മേള കുട്ടികളിൽ കൗതുകമുണർത്തി. കുട്ടികൾക്കും അതിഥികൾക്കും ഇതൊരു പുത്തൻ അനുഭവമായിമാറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86852/namanda-east-aup-school-uss-lss-winners-congratulation-and-christmas-new-year-celebration)