---
title: "ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് റവന്യൂ ജില്ലാ ഇരുപതാമത് കലോത്സവം "
english_title: "Bharatiya Vidyaniketan Kozhikode Revenue District 20th Art Festival "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86884/bharatiya-vidyaniketan-kozhikode-revenue-district-20th-art-festival"
published_at: "2022-12-23T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5c7c7dbfd8_.jpg"
keywords: []
---

# ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് റവന്യൂ ജില്ലാ ഇരുപതാമത് കലോത്സവം 

> **Lead Summary:** ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് റവന്യൂ ജില്ലാ ഇരുപതാമത് കലോത്സവം 2022-23 'ശംഖൊലി ' സ്വാഗത സംഘം ബുക്ക്ലെറ്റ് ഭാരതീയ വിദ്യാനികേതൻ

## Article Content

ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് റവന്യൂ ജില്ലാ ഇരുപതാമത് കലോത്സവം 2022-23 'ശംഖൊലി ' സ്വാഗത സംഘം ബുക്ക്ലെറ്റ് ഭാരതീയ വിദ്യാനികേതൻ

സംസ്ഥാന പ്രസിഡൻ്റ് പി.ഗോപാലൻകുട്ടി മാസ്റ്റർ പ്രോഗ്രാം കമ്മറ്റി

കൺവീനർ സതി അനിലിന് നൽകി  പ്രകാശനം ചെയ്തു.   നന്മണ്ട സരസ്വതി

വിദ്യാമന്ദിറിൽ വെച്ച് 2023 ജനുവരി 16, 20, 21 എന്നീ ദിവസങ്ങളിലാണ്

കലോത്സവം നടക്കുന്നത്.   ചടങ്ങിൽ  വിദ്യാലയ സമിതി പ്രസിഡണ്ട് വി.പി.കൃഷ്ണൻ

അദ്ധ്യക്ഷത വഹിച്ചു. വിദ്യാനികേതൻ ജില്ലാ സെക്രട്ടറി കെ.കെ.ഗോപിനാഥൻ,

ജില്ലാ കലോത്സവ പ്രമുഖ് കെ.പി.രംജിത്ത്, സഹപ്രമുഖ് കെ.മുകുന്ദൻ, ജില്ലാ

ട്രഷറർ വേണുഗോപാൽ, ജില്ലാ മാതൃസമിതി പ്രസിഡണ്ട് ജിഷ ജയൻ, സംസ്ഥാന സമിതി അംഗം

സി.പി.ജി.രാജഗോപാൽ, ജനറല്‍ കോഓർഡിനേറ്റർ ഡോ. എസ്.വിക്രമൻ, ജനറൽ കൺവീനർ

പി.പ്രേമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86884/bharatiya-vidyaniketan-kozhikode-revenue-district-20th-art-festival)