---
title: "ടി.കെ.ശ്രീധരന്റ നാലാമത് ചരമ വാർഷിക ദിനാചരണം കൂട്ടാലിടയില്‍"
english_title: " TK Sreedharan's 4th death anniversary celebrations at Kootalida "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86931/comrade-tk-sreedharans-4th-death-anniversary-celebrations-at-kootalida"
published_at: "2022-12-24T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a66460c52c7_.jpg"
keywords: []
---

# ടി.കെ.ശ്രീധരന്റ നാലാമത് ചരമ വാർഷിക ദിനാചരണം കൂട്ടാലിടയില്‍

> **Lead Summary:** കൂട്ടാലിട:കോട്ടൂർ പഞ്ചായത്തിലും, പരിസരപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ മുന്നില്‍നിന്ന് പ്രവർത്തിച്ച, ദീർഘകാലം കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും വികസന മുന്നേറ്റങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിച്ച&nbsp; ടി.കെ.ശ്രീധരന്റ നാലാമത് ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കൂട്ടാലിടയിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ, അനൂപ് കക്കോടി, സിപി.ഐ(എം)ബാലുശ്ശേരി ഏരിയ സെക്രട്ടറി ഇസ്മെയിൽ കുറുമ്പൊയിൽ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.കെ.സുമേഷ്, എം. ചന്ദ്രൻ മാസ്റ്റർ, ടി.സരുൺ, പി.ബാലൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്.സുരേഷ് അധ്യക്ഷനായ ചടങ്ങിൽ ടി.ഷാജു സ്വാഗതം പറഞ്ഞു.

## Article Content

കൂട്ടാലിട:കോട്ടൂർ പഞ്ചായത്തിലും, പരിസരപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ മുന്നില്‍നിന്ന് പ്രവർത്തിച്ച, ദീർഘകാലം കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും വികസന മുന്നേറ്റങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിച്ച&nbsp; ടി.കെ.ശ്രീധരന്റ നാലാമത് ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കൂട്ടാലിടയിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ, അനൂപ് കക്കോടി, സിപി.ഐ(എം)ബാലുശ്ശേരി ഏരിയ സെക്രട്ടറി ഇസ്മെയിൽ കുറുമ്പൊയിൽ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.കെ.സുമേഷ്, എം. ചന്ദ്രൻ മാസ്റ്റർ, ടി.സരുൺ, പി.ബാലൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്.സുരേഷ് അധ്യക്ഷനായ ചടങ്ങിൽ ടി.ഷാജു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86931/comrade-tk-sreedharans-4th-death-anniversary-celebrations-at-kootalida)