---
title: "പനങ്ങാട് ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭക്ക് തുടക്കമായി"
english_title: "The Panangad Gram Panchayat has started a trade sabha"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/87009/the-panangad-gram-panchayat-has-started-a-trade-sabha"
published_at: "2022-12-24T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6d0a67e949_bbbbbbbbbbbbbbbb.jpg"
keywords: []
---

# പനങ്ങാട് ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭക്ക് തുടക്കമായി

> **Lead Summary:** പനങ്ങാട്:പനങ്ങാട് ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭക്ക് തുടക്കമായി. അഭ്യസ്ഥവിദ്യരായ യുവതി യുവാക്കൾക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള സാധ്യതകളും സംരംഭക സാധ്യതകളും പരമാവധി വികസിപ്പിക്കുന്നതിനും ജനങ്ങളിലേക്കെത്തിക്കുന്നതിനുമുള്ള സംസ്ഥാന സർക്കാർ പരിപാടിയാണ് തൊഴിൽ സഭ. ഗ്രാമ പഞ്ചായത്തിലെ തൊഴിൽ സംരംഭക തത്പരർ, തൊഴിലന്വേഷകർ എന്നിവരെ ഒരേ വേദിയിൽ കൊണ്ടു വരികയാണ് ലക്ഷ്യം. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി ആറ് ജനസഭകളാണ് സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ തൊഴിൽ സഭ കെ.എം.സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുഖ്മാൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

പനങ്ങാട്:പനങ്ങാട് ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭക്ക് തുടക്കമായി. അഭ്യസ്ഥവിദ്യരായ യുവതി യുവാക്കൾക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള സാധ്യതകളും സംരംഭക സാധ്യതകളും പരമാവധി വികസിപ്പിക്കുന്നതിനും ജനങ്ങളിലേക്കെത്തിക്കുന്നതിനുമുള്ള സംസ്ഥാന സർക്കാർ പരിപാടിയാണ് തൊഴിൽ സഭ. ഗ്രാമ പഞ്ചായത്തിലെ തൊഴിൽ സംരംഭക തത്പരർ, തൊഴിലന്വേഷകർ എന്നിവരെ ഒരേ വേദിയിൽ കൊണ്ടു വരികയാണ് ലക്ഷ്യം. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി ആറ് ജനസഭകളാണ് സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ തൊഴിൽ സഭ കെ.എം.സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുഖ്മാൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/87009/the-panangad-gram-panchayat-has-started-a-trade-sabha)