---
title: "ജല പരിശോധനാലാബ് ഉദ്ഘാടനം"
english_title: "Inauguration of water testing lab "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/87014/inauguration-of-water-testing-lab"
published_at: "2022-12-24T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6d44c441b4_bbbbbbbbbzzzz.jpg"
keywords: []
---

# ജല പരിശോധനാലാബ് ഉദ്ഘാടനം

> **Lead Summary:** അവിടനല്ലൂർ:എൻഎൻ കക്കാട് സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജല പരിശോധനാലാബ് പ്രവർത്തനമാരംഭിച്ചു. എംഎൽഎ ആസ്തി വികസനഫണ്ട് ഉപയോഗിച്ചാണ് ലാബ് സജ്ജമാക്കിയിട്ടുള്ളത്. അഡ്വ.കെ.എം.സച്ചിൻദേവ് എംഎൽഎ ലാബ് ഉദ്ഘാടനം ചെയ്തു.സംസ്ഥാനതല ബാലശാസ്ത്ര കോൺഗ്രസ്, ഗണിത ശാസ്ത്ര ടാലൻ്റ് സെർച്ച് പരീക്ഷ, ശാസ്ത്രോത്സവം, കലാമേള, സ്പോർട്സ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും എല്‍എസ്എസ്, യുഎസ്എസ് വിജയികൾക്കും ഉപഹാരങ്ങൾ നൽകി. പ്രിൻസിപ്പാൾ ടി.കെ.ഗോപി&nbsp; സ്വാഗതം പറഞ്ഞ ചടങ്ങിൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് ആദ്ധ്യക്ഷം വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സിജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ആർ.കെ.ഫിബിൻലാൽ എന്നിവർ ആശംസകൾ നേർന്നു. പി.ടി.എ പ്രസിഡണ്ട് ഷാജി തച്ചയിൽ, എസ്എംസി ചെയർമാൻ ടി.ഷാജു ഹെഡ്മാസ്റ്റർ ടി.ദേവാനന്ദൻ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

## Article Content

അവിടനല്ലൂർ:എൻഎൻ കക്കാട് സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജല പരിശോധനാലാബ് പ്രവർത്തനമാരംഭിച്ചു. എംഎൽഎ ആസ്തി വികസനഫണ്ട് ഉപയോഗിച്ചാണ് ലാബ് സജ്ജമാക്കിയിട്ടുള്ളത്. അഡ്വ.കെ.എം.സച്ചിൻദേവ് എംഎൽഎ ലാബ് ഉദ്ഘാടനം ചെയ്തു.സംസ്ഥാനതല ബാലശാസ്ത്ര കോൺഗ്രസ്, ഗണിത ശാസ്ത്ര ടാലൻ്റ് സെർച്ച് പരീക്ഷ, ശാസ്ത്രോത്സവം, കലാമേള, സ്പോർട്സ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും എല്‍എസ്എസ്, യുഎസ്എസ് വിജയികൾക്കും ഉപഹാരങ്ങൾ നൽകി. പ്രിൻസിപ്പാൾ ടി.കെ.ഗോപി&nbsp; സ്വാഗതം പറഞ്ഞ ചടങ്ങിൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് ആദ്ധ്യക്ഷം വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സിജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ആർ.കെ.ഫിബിൻലാൽ എന്നിവർ ആശംസകൾ നേർന്നു. പി.ടി.എ പ്രസിഡണ്ട് ഷാജി തച്ചയിൽ, എസ്എംസി ചെയർമാൻ ടി.ഷാജു ഹെഡ്മാസ്റ്റർ ടി.ദേവാനന്ദൻ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/87014/inauguration-of-water-testing-lab)