---
title: "ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി തെരുവ് നാടകം സംഘടിപ്പിച്ചു"
english_title: "A street play was organized as part of the campaign activities of the Jal Jeevan Mission project "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/87403/a-street-play-was-organized-as-part-of-the-campaign-activities-of-the-jal-jeevan-mission-project"
published_at: "2022-12-27T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa520203ac8_xxxxxxxxxxxx.jpg"
keywords: []
---

# ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി തെരുവ് നാടകം സംഘടിപ്പിച്ചു

> **Lead Summary:** നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി തെരുവ് നാടകം സംഘടിപ്പിച്ചു. നടുവണ്ണൂർ ടൗണിൽ രാവിലെ 11 മണിക്ക്&nbsp; ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.സി.സുരേന്ദ്രൻ&nbsp; പരിപാടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീഷ് ചെറുവത്ത്, ഭരണസമിതിയംഗങ്ങളായ സജീവൻ മക്കാട്ട്, മിനി ഒ.എം, ജൽ ജീവൻ കോഡിനേറ്റർ ടി.ലിജി, കേരള ഗ്രാമ നിർമ്മാണ സമിതി സെക്രട്ടറി സുരേഷ് ബാബു, പ്രൊജക്ട് കോഡിനേറ്റർ ഷബീർ, ജില്ലാ കോഡിനേറ്റർ അശ്വനി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. മനോരജ്ഞൻ ആട്സ് ബാലുശ്ശേരിയിലെ കലാകാരൻമാരാണ് നാടകം അവതരിപ്പിച്ചത്.കരുവണ്ണൂർ, പള്ളിയത്ത് കുനി, മന്ദങ്കാവ്, കരിമ്പാപൊയിൽ എന്നിവിടങ്ങളിലും നാടകം അരങ്ങേറി.

## Article Content

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി തെരുവ് നാടകം സംഘടിപ്പിച്ചു. നടുവണ്ണൂർ ടൗണിൽ രാവിലെ 11 മണിക്ക്&nbsp; ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.സി.സുരേന്ദ്രൻ&nbsp; പരിപാടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീഷ് ചെറുവത്ത്, ഭരണസമിതിയംഗങ്ങളായ സജീവൻ മക്കാട്ട്, മിനി ഒ.എം, ജൽ ജീവൻ കോഡിനേറ്റർ ടി.ലിജി, കേരള ഗ്രാമ നിർമ്മാണ സമിതി സെക്രട്ടറി സുരേഷ് ബാബു, പ്രൊജക്ട് കോഡിനേറ്റർ ഷബീർ, ജില്ലാ കോഡിനേറ്റർ അശ്വനി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. മനോരജ്ഞൻ ആട്സ് ബാലുശ്ശേരിയിലെ കലാകാരൻമാരാണ് നാടകം അവതരിപ്പിച്ചത്.കരുവണ്ണൂർ, പള്ളിയത്ത് കുനി, മന്ദങ്കാവ്, കരിമ്പാപൊയിൽ എന്നിവിടങ്ങളിലും നാടകം അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/87403/a-street-play-was-organized-as-part-of-the-campaign-activities-of-the-jal-jeevan-mission-project)