---
title: "കോഴിക്കോട് ജില്ലാ ക്ഷീരകർഷക സംഗമവും എഴുകുളം ക്ഷീരസംഘം പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനവും"
english_title: "Kozhikode District Dairy Farmers Meeting and Inauguration of Newly Constructed Building by Ezhukulam Dairy Association "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/87931/kozhikode-district-dairy-farmers-meeting-and-inauguration-of-newly-constructed-building-by-ezhukulam-dairy-association"
published_at: "2022-12-30T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കോഴിക്കോട് ജില്ലാ ക്ഷീരകർഷക സംഗമവും എഴുകുളം ക്ഷീരസംഘം പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനവും

> **Lead Summary:** നന്മണ്ട:കോഴിക്കോട് ജില്ലാ ക്ഷീരകർഷക സംഗമവും എഴുകുളം ക്ഷീരസംഘം പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനവും നന്മണ്ട 13ലെ ഡോ. വർഗീസ് കുര്യൻ നഗറിൽ മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലയില മുതിർന്ന ക്ഷീരകർഷകനെയും മികച്ച കർഷകരെയും ഇന്ത്യയിലെ ക്ഷീരമേഖലയിലെ മികവിന് നൽകുന്ന ഗോപാൽ രത്ന പുരസ്ക്കാരത്തിൽ അഞ്ചാം സ്ഥാനം ലഭിച്ച കൊടുവള്ളി ബ്ലോക്കിലെ മൈക്കാവ് ക്ഷീരസംഘത്തിനെയും ആദരിച്ചു. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സിൽവി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മിൽമ ചെയർമാൻ കെ.എസ് മണി, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് അംഗം പി.എം ഹരീന്ദ്രൻ, ചേളന്നൂർ ബ്ലോക്ക് പ്രസിഡന്റ് കെ.പി സുനിൽകുമാർ, ഡോ പി.മുരളി, ജയചന്ദ്രൻ, പി.അനിത, ജോർജ് കുട്ടി ജേക്കബ്, ഡോ. പി.മുരളി, കെ കെ. അനിത, പി.ടി ഗിരീഷ് കുമാർ എന്നിവർ മികച്ച ക്ഷീരകർഷകർക്കും മികച്ചക്ഷീരസംഘങ്ങൾക്കും പുരസ്ക്കാരങ്ങൾ നൽകി.ഈച്ചരോത്ത് ഹരിദാസൻ, കെ. ശ്രീധരൻ, കേശവൻനമ്പൂതിരി, ശ്രീനിവാസൻ മാസ്റ്റർ, ഡെപ്യൂട്ടി ഡയറക്ടർ ആർ.രശ്മി എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന ക്ഷീരകർഷക സെമിനാറിൽ യാൻസി മേരി ഐസക് വിഷയാവതരണം നടത്തി. കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം പ്രിൻസിപ്പാൾ കെ.എം.ഷൈജി മോഡറേറ്ററായിരുന്നു. സെമിനാറിൽ കെ.എം.ജീജ, എൻ.ശ്രീകാന്തി എന്നിവർ സംസാരിച്ചു.

## Article Content

നന്മണ്ട:കോഴിക്കോട് ജില്ലാ ക്ഷീരകർഷക സംഗമവും എഴുകുളം ക്ഷീരസംഘം പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനവും നന്മണ്ട 13ലെ ഡോ. വർഗീസ് കുര്യൻ നഗറിൽ മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലയില മുതിർന്ന ക്ഷീരകർഷകനെയും മികച്ച കർഷകരെയും ഇന്ത്യയിലെ ക്ഷീരമേഖലയിലെ മികവിന് നൽകുന്ന ഗോപാൽ രത്ന പുരസ്ക്കാരത്തിൽ അഞ്ചാം സ്ഥാനം ലഭിച്ച കൊടുവള്ളി ബ്ലോക്കിലെ മൈക്കാവ് ക്ഷീരസംഘത്തിനെയും ആദരിച്ചു. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സിൽവി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മിൽമ ചെയർമാൻ കെ.എസ് മണി, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് അംഗം പി.എം ഹരീന്ദ്രൻ, ചേളന്നൂർ ബ്ലോക്ക് പ്രസിഡന്റ് കെ.പി സുനിൽകുമാർ, ഡോ പി.മുരളി, ജയചന്ദ്രൻ, പി.അനിത, ജോർജ് കുട്ടി ജേക്കബ്, ഡോ. പി.മുരളി, കെ കെ. അനിത, പി.ടി ഗിരീഷ് കുമാർ എന്നിവർ മികച്ച ക്ഷീരകർഷകർക്കും മികച്ചക്ഷീരസംഘങ്ങൾക്കും പുരസ്ക്കാരങ്ങൾ നൽകി.ഈച്ചരോത്ത് ഹരിദാസൻ, കെ. ശ്രീധരൻ, കേശവൻനമ്പൂതിരി, ശ്രീനിവാസൻ മാസ്റ്റർ, ഡെപ്യൂട്ടി ഡയറക്ടർ ആർ.രശ്മി എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന ക്ഷീരകർഷക സെമിനാറിൽ യാൻസി മേരി ഐസക് വിഷയാവതരണം നടത്തി. കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം പ്രിൻസിപ്പാൾ കെ.എം.ഷൈജി മോഡറേറ്ററായിരുന്നു. സെമിനാറിൽ കെ.എം.ജീജ, എൻ.ശ്രീകാന്തി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/87931/kozhikode-district-dairy-farmers-meeting-and-inauguration-of-newly-constructed-building-by-ezhukulam-dairy-association)