---
title: "നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി"
english_title: "Nanmanda Higher Secondary School became the champions "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88027/nanmanda-higher-secondary-school-became-the-champions"
published_at: "2022-12-30T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aec34997fe3_.jpg"
keywords: []
---

# നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി

> **Lead Summary:** നന്മണ്ട:ബാലുശ്ശേരി സബ് ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റ് മത്സരത്തിൽ ആൺകുട്ടികളുടെ സീനിയർ, ജൂനിയർ വിഭാഗങ്ങളിലും, പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിലും നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി.ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി കൊണ്ടാണ് നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ മികച്ച നേട്ടം കൈവരിച്ചത്. സീനിയർ വിഭാഗത്തിൽ പാലോറ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി കൊണ്ടാണ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായത്. നന്മണ്ട സ്പോർട്സ് അക്കാദമിയുടെ കീഴിലുള്ള വിദ്യാർത്ഥികളുടെ ചിട്ടയായ പരിശീലനം വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സീനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും പത്തിലധികം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള സെലക്ഷൻ ലഭിച്ചു.

## Article Content

നന്മണ്ട:ബാലുശ്ശേരി സബ് ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റ് മത്സരത്തിൽ ആൺകുട്ടികളുടെ സീനിയർ, ജൂനിയർ വിഭാഗങ്ങളിലും, പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിലും നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി.ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി കൊണ്ടാണ് നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ മികച്ച നേട്ടം കൈവരിച്ചത്. സീനിയർ വിഭാഗത്തിൽ പാലോറ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി കൊണ്ടാണ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായത്. നന്മണ്ട സ്പോർട്സ് അക്കാദമിയുടെ കീഴിലുള്ള വിദ്യാർത്ഥികളുടെ ചിട്ടയായ പരിശീലനം വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സീനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും പത്തിലധികം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള സെലക്ഷൻ ലഭിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88027/nanmanda-higher-secondary-school-became-the-champions)