ഉള്ളിയേരി: ഈ വർഷത്തെ നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ നാറാത്ത് ഗ്രാമത്തിനും അഭിമാനം. നാറാത്ത് സ്വദേശിയായ മുഹമ്മദ് ബിൽഷാദ് 1654ആം റാങ്കാണ് കരസ്ഥമാക്കിയത്. ഒബിസി വിഭാഗത്തിൽ 442ആം റാങ്ക് ആണ് ഈ കൊച്ചുമിടുക്കൻ നേടിയെടുത്തത്. നാറാത്ത് എൻ. വി. റഷീദിൻ്റെയും പി. സി. മുംതാസിൻ്റെയും മൂത്ത മകനാണ് മുഹമ്മദ് ബിൽഷാദ്. ദുബായ് ഔർ ഓൺ ഇന്ത്യൻ സ്ക്കൂളിൽ ഹൈസ്ക്കൂളിൽ പഠിച്ച് കോഴിക്കോട് എം ഇ എസ് സ്ക്കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചു ബിൽഷാദ് പാലോറ ഹയർ സെക്കന്ററി സ്കൂളിലാണ് പ്ലസ്ടൂ പഠനം പൂർത്തിയാക്കിയത്. നീറ്റ് പരീക്ഷയിൽ 720 ൽ 670 മാർക്ക് നേടിയാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ബ്രില്ലൈൻഡ് സ്റ്റഡി സെൻ്റർ പാലയിൽ നിന്നാണ് നീറ്റ് എൻട്രൻസ് പരിശീലനം ലഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിക്കാനാണ് താൽപര്യമെന്ന് മുഹമ്മദ് ബിൽഷാദ് പറഞ്ഞു. നാറാത്ത് ഒരുമ മഹല്ല് പ്രവാസി കൂട്ടായ്മ, നാറാത്ത് ശാഖാ മുസ്ലിം ലീഗ് കമ്മറ്റി, കനിവ് ദുബായ് എന്നീ സംഘടനകൾ മുഹമ്മദ് ബിൽഷാദ് റഷീദിന് അനുമോദനങ്ങളറിയിച്ചു വർഷത്തെ നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ നാറാത്ത് ഗ്രാമത്തിനും അഭിമാന നേട്ടം. നാറാത്ത് സ്വദേശിയായ മുഹമ്മദ് ബിൽഷാദ് 1654ാം റാങ്കാണ് കരസ്ഥമാക്കിയത്. ഒബിസി വിഭാഗത്തിൽ 442ആം റാങ്ക് ആണ് ഈ കൊച്ചുമിടുക്കൻ നേടിയെടുത്തത്.
നാറാത്ത് എൻ.വി. റഷീദിൻ്റെയും പി.സി. മുംതാസിൻ്റെയും മൂത്ത മകനാണ് മുഹമ്മദ് ബിൽഷാദ്. ദുബായ് ഔർ ഓൺ ഇന്ത്യൻ സ്ക്കൂളിൽ ഹൈസ്ക്കൂളിൽ പഠിച്ച് കോഴിക്കോട് എംഇഎസ് സ്ക്കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ബിൽഷാദ് പാലോറ ഹയർ സെക്കന്ററി സ്കൂളിലാണ് പ്ലസ്ടൂ പഠനം പൂർത്തിയാക്കിയത്.
നീറ്റ് പരീക്ഷയിൽ 720 ൽ 670 മാർക്ക് നേടിയാണ് ബിൽഷദ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ബ്രില്ലൈൻഡ് സ്റ്റഡി സെൻ്റർ പാലയിൽ നിന്നാണ് നീറ്റ് എൻട്രൻസ് പരിശീലനം ലഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിക്കാനാണ് താൽപര്യമെന്ന് മുഹമ്മദ് ബിൽഷാദ് പറഞ്ഞു. നാറാത്ത് ഒരുമ മഹല്ല് പ്രവാസി കൂട്ടായ്മ, നാറാത്ത് ശാഖാ മുസ്ലിം ലീഗ് കമ്മറ്റി, കനിവ് ദുബായ് എന്നീ സംഘടനകൾ മുഹമ്മദ് ബിൽഷാദ് റഷീദിന് അനുമോദനങ്ങളറിയിച്ചു.
Muhammad bilshad got 1654th rank in neet exam