---
title: "എന്‍എസ്‌എസ് ക്യാമ്പുകള്‍ പുതുതലമുറക്ക് കരുത്ത് - സചിന്‍ ദേവ് എംഎല്‍എ"
english_title: "NSS Camps Strength for New Generation - Sachin Dev MLA "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/88229/nss-camps-strength-for-new-generation-sachin-dev-mla"
published_at: "2022-12-31T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b03a4713fde_1111111111.jpg"
keywords: []
---

# എന്‍എസ്‌എസ് ക്യാമ്പുകള്‍ പുതുതലമുറക്ക് കരുത്ത് - സചിന്‍ ദേവ് എംഎല്‍എ

> **Lead Summary:** നടുവണ്ണൂര്‍: കരുവണ്ണൂര്‍ ജി.യു.പി സ്കൂളില്‍ വെച്ച്‌ നടക്കുന്ന ഗവ.ഹയര്‍സെക്കന്‍ററി സ്കൂളിന്റെ എന്‍എസ്‌എസ് സപ്തദിന ക്യാമ്പ് 'വെളിച്ചം-2022' ബാലുശ്ശേരി എംഎല്‍എ കെ.എം.സചിന്‍ ദേവ് സന്ദര്‍ശിച്ചു. ഓരോ എന്‍എസ്‌എസ് ക്യാമ്പും ഭാവിയുടെ വാഗ്ദാനങ്ങളായ പുതു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സൂപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ ബി.ചന്ദ്രന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സി.കെ.സോമന്‍, പി.ടി.എ പ്രസിഡണ്ട് കെ.പി.സത്യന്‍, റംല പാവക്കണ്ടി, സുജിഷ്, അനില്‍കുമാര്‍, ജഷിത, ബാബു, എന്‍എസ്‌എസ് ലീഡര്‍ അലന്‍കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

## Article Content

നടുവണ്ണൂര്‍: കരുവണ്ണൂര്‍ ജി.യു.പി സ്കൂളില്‍ വെച്ച്‌ നടക്കുന്ന ഗവ.ഹയര്‍സെക്കന്‍ററി സ്കൂളിന്റെ എന്‍എസ്‌എസ് സപ്തദിന ക്യാമ്പ് 'വെളിച്ചം-2022' ബാലുശ്ശേരി എംഎല്‍എ കെ.എം.സചിന്‍ ദേവ് സന്ദര്‍ശിച്ചു. ഓരോ എന്‍എസ്‌എസ് ക്യാമ്പും ഭാവിയുടെ വാഗ്ദാനങ്ങളായ പുതു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സൂപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ ബി.ചന്ദ്രന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സി.കെ.സോമന്‍, പി.ടി.എ പ്രസിഡണ്ട് കെ.പി.സത്യന്‍, റംല പാവക്കണ്ടി, സുജിഷ്, അനില്‍കുമാര്‍, ജഷിത, ബാബു, എന്‍എസ്‌എസ് ലീഡര്‍ അലന്‍കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/88229/nss-camps-strength-for-new-generation-sachin-dev-mla)